പുസ്തക പുതുമണം പരത്തിയ കെഎംസിസിയുടെ 'ബിബ്ലിയോസ്മിയ' വേറിട്ടനുഭവം


പുസ്തക പ്രദർശനം വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം എ മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്. പുസ്തകത്തിന്റെ പുതുമണം പരത്തി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ ബിബ്ലിയോസ്മിയ വേറിട്ടനുഭവം സമ്മാനിച്ചു.

പുസ്തക പ്രദര്‍ശനവും വില്‍പനയും പുസ്തക ചര്‍ച്ചയും സാംസ്‌കാരിക സമ്മേളനവും ഡോക്യുമെന്ററി പ്രദര്‍ശനവുമൊക്കെയായി ഒരു ദിവസം നീണ്ടു നിന്ന പരിപാടിയാണ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്നത്.പുസ്തക പ്രദര്‍ശനം വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രതിഫലനമാണ് നന്മയെന്നും കരുണയും സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ മനുഷ്യരെ സൃഷ്ടിക്കുന്നതില്‍ സാഹിത്യത്തിനുള്ള പങ്ക് വിലമതിക്കുവാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി വയനാട് മുട്ടില്‍ ഓര്‍ഫനേജ് ലൈബ്രറിയിലേക്ക് അന്‍പതിനായിരം രൂപയുടെ പുസ്തകം കൈമാറുന്നതിന്റെ പ്രഖ്യാപനം സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നിവ്വഹിച്ചു.

സഫാരി ചാനലില്‍ സംപ്രേഷണം ചെയ്ത സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരത്തിലെ സൗദി അറേബ്യയെ കുറിച്ചുള്ള ഡോക്യുമെന്ററി സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരനും സമൂഹ്യപ്രവര്‍ത്തകനുമായ അഹമ്മദ് നജാത്തി ഉദ്ഘാടനം ചെയ്തു. തീക്ഷണമായ അനുഭവങ്ങള്‍ തേച്ച് മിനുക്കി മനോഹരമാക്കി ആവിഷ്‌കരിക്കുന്നതോട് കൂടി നല്ല സാഹിത്യ രചനകള്‍ പിറവിയെടുക്കും. ഇന്ന് ധാരാളം അവസരങ്ങളാണ് എഴുത്തുകാര്‍ക്കുള്ളത്. അവ ഉപയോഗപ്പെടുത്തുവാന്‍ എല്ലാവരും ശ്രമിക്കണം. വായനയുള്ള ഒരു സമൂഹത്തില്‍ നിന്നാണ് ആര്‍ദ്രതയുടെ സുഗന്ധം പരക്കുന്നത്.

ഇന്ന് ഗള്‍ഫ് നാടുകളില്‍ ഇതുപോലുള്ള സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും ധാരാളം നടക്കുന്നുണ്ട്. അത് വഴി ധാരാളം പുസ്തകങ്ങളും പിറവിയെടുക്കുന്നു. ഊഷരമായ പ്രവാസ ജീവിതത്തെ കുളിരാക്കി മാറ്റാന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും തുടര്‍ന്നും സര്‍ഗാത്മക ഇടങ്ങളാല്‍ പ്രവാസം ലോകം സമ്പന്നമാകാട്ടേയുന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ വി ജെ നസ്‌റുദ്ധീന്‍, നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി ,കെ കോയാമു ഹാജി , മുഹമ്മദ് കോയ തങ്ങള്‍, റാഫി പാങ്ങോട് ഷിബു ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഈയടുത്ത് സമാപിച്ച റിയാദ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശിതമായ മൂന്ന് കവിതാ സമാഹാരങ്ങളെ പരിചയപ്പെടുത്തലും ചര്‍ച്ചയും നടന്നു. സബീന എം സാലിയുടെ 'പ്രണയമേ കലഹമേ' ഷാഫി ചിറ്റത്തുപാറയും കമര്‍ബാനു അബ്ദുസ്സലാമിന്റെ 'ഗുല്‍മോഹറിതളുകള്‍' ഷാഫി മാസ്റ്റര്‍ കരുവാരക്കുണ്ടും നിഖില എന്‍ ഷമീറിന്റെ 'അമേയ' അഷീഖ ഉലുവാനും ചന്ദ്രിക പ്രസിദ്ധീകരിച്ച ഇ അഹമ്മദ് സ്മരണിക സത്താര്‍ താമരത്തും സദസ്സിന് പരിചയപ്പെടുത്തി. പുസ്തക രചയിതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു.
മലപ്പുറം ജില്ല കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും സെക്രട്ടറി ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് മുനീര്‍ വാഴക്കാട്, അഷ്‌റഫ് മോയന്‍, റഫീഖ് മഞ്ചേരി ,യൂനുസ് കൈതക്കോടാന്‍,ഹമീദ് ക്ലാരി,അമീര്‍ പൂക്കോട്ടൂര്‍ ,മുസമ്മില്‍ എം പി , ബാബു മഞ്ചേരി,ജില്ലാ ഉപസമിതി അംഗങ്ങള്‍ , വിവിധ മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: KMCC Bibliosmia is a unique experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented