ഖത്തീഫ് കെഎംസിസി നവലോകം നല്ല വിചാരം ക്യാമ്പെയിൻ സന്ദേശരേഖ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് ബാപ്പു ചേളാരി സിപി ശരീഫിന് കൈമാറുന്നു
ദമ്മാം:ഖത്തീഫ് കെ.എം.സി.സിയുടെ 37-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവലോകം നല്ല വിചാരം എന്ന പ്രമേയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടക്കുന്ന ക്യാമ്പെയിനിന്റെ സമാപന സമ്മേളനം ഫെബ്രുവരി 17- 24 തീയതികളില്‍ ഖത്തീഫിലെ മര്‍ഹൂം അഷ്‌റഫ് ചാലാട് നഗറില്‍ നടക്കും. 17ന് രാവിലെ നടക്കുന്ന സ്‌പോര്‍ട്‌സ് മീറ്റ് പ്രവിശ്യാ കമ്മറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി റഹ്‌മാന്‍ കാരയാട് ഉദ്ഘാടനം ചെയ്യും. വിവിധയിനം കായിക ഇനങ്ങളിലായി നൂറോളം കായിക പ്രതിഭകള്‍ മത്സരിക്കും.
ഫെബ്രുവരി 24 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായി പങ്കെടുക്കും.മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ പെരുമ്പാവൂര്‍, മുസ്ലിംലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറര്‍ സി.എച്. ഇബ്രാഹിംകുട്ടി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പ്രവിശ്യയിലെ അമ്പതോളം ഗായകര്‍ പങ്കെടുക്കും. മത്സര വിജയിക്ക് മര്‍ഹൂം എ.വി മുഹമ്മദ് സ്മാരക പുരസ്‌കാരം നല്‍കും.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ അബ്ദുല്‍ ഹയ്യ് മലപ്പുറം ,കണ്ണൂര്‍ ഷാഫി, സമീഹ സമദ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയമാന്‍ അമീന്‍ കളിയിക്കാവിള, ജനറല്‍ കണ്‍വീനര്‍ ടി ടി കരീം വേങ്ങര എന്നിവര്‍ വ്യക്തമാക്കി
Content Highlights: dammam, saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..