.
ദമ്മാം: ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിഴക്കന്‍ പ്രവിശ്യയിലെത്തിയ സംസ്ഥാന റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജന് പ്രവാസികളുടെ അടിയന്തിര പ്രധാനമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയതായി പ്രവിശ്യാ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
കോവിഡാനന്തരം പ്രവാസലോകത്തുണ്ടായ തൊഴില്‍ പ്രതിസന്ധി മൂലം നാട്ടില്‍ നിന്നും തിരികെ വരാന്‍ കഴിയാത്ത പ്രവാസികള്‍ രണ്ടു ലക്ഷത്തിലേറെയുണ്ടെന്ന സംസ്ഥാന സിഡിഎസ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇവരില്‍ അര്‍ഹരായ പ്രവാസികളെ കണ്ടെത്തി വളരെ വേഗത്തില്‍ ബിപിഎല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനും ഇവര്‍ക്ക് സ്വയം' തൊഴിലിനായി 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സര്‍ക്കാര്‍ ജാമ്യത്തില്‍ നല്‍കാനും ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും ഇക്കഴിഞ്ഞ ഹര്‍ത്താലിനോടനുബന്ധിച്ച് റവന്യൂ ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നു നടത്തി വരുന്ന ജപ്തി നടപടികളില്‍ നിരപരാധികളായ പ്രവാസികളടക്കം ഉള്‍പ്പെട്ടുവെന്നത് വളരെ ഗൗരവകരമാണെന്നും ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടു. പ്രവാസികളുടെ നിരവധിവിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവാസി സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും കഴിഞ്ഞ ലോക കേരള സഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് പോലെ സാധാരാണക്കാരായ പ്രവാസികള്‍ ഏറെയുള്ള സൗദി അറേബ്യയില്‍വെച്ച് തന്നെ ലോക കേരള സഭാ സമ്മേളനം നടത്തണമെന്നും നിര്‍ദ്ദേശിച്ചു. തൊഴിലില്ലായമയടക്കം ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം നടത്തുന്ന പ്രതിപക്ഷ യുവജന നേതാക്കളെ ലാത്തി ചാര്‍ജ്ജ് കൊണ്ടും അനാവശ്യ അറസ്റ്റ് നടപടി സ്വീകരിച്ചും നേരിടുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടികളിലുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധം റവന്യൂ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചുവെന്നും സൗദി കെ.എംസി.സി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര് ചെങ്കള, കിഴക്കന്‍ പ്രവിശ്യ കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, സെക്രട്ടറി സിറാജ് ആലുവ, ദമ്മാം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര എന്നിവര്‍ വ്യക്തമാക്കി.
Content Highlights: kmcc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..