കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക്


.

ദമ്മാം: സൗദി കെഎംസിസി ദേശീയ കമ്മിറ്റി നടപ്പാക്കി വരുന്ന സമൂഹ്യ സുരക്ഷാ പദ്ധതി 2023 വര്‍ഷത്തെ കിഴക്കന്‍ പ്രവിശ്യാ തല ക്യാമ്പയിന് തുടക്കമായി. റഹീമയില്‍ നടന്ന ചടങ്ങില്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കെപി ഹുസൈന്‍ വേങ്ങരക്ക് അപേക്ഷാ ഫോം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി കെഎംസിസി ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂര്‍, സുലൈമാന്‍ കൂലേരി, മുജീബ് ഉപ്പട, മാലിക്ക് മക്ബൂല്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, റഹ്‌മാന്‍ കാരയാട്, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, അമീര്‍ അലി കൊയിലാണ്ടി,അബ്ദുല്‍ മജീദ് കൊടുവള്ളി, നൗഷാദ് തിരുവനന്തപുരം, മുഹമദ് കുട്ടി കരിങ്കപ്പാറ, സിറാജ് ആലുവ, എ.ആര്‍ സലാം ആലപ്പുഴ, ഒ.പി ഹബീബ് ബാലുശ്ശേരി, ടിടി കരീം വേങ്ങര, വിവിധ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി നേതാക്കളായ ഹമീദ് വടകര, ഇക്ബാല്‍ ആനമങ്ങാട്, സിപി ശരീഫ് ചോലമുക്ക് കെപി സമദ് എ ആറ് നഗര്‍, അബ്ദുല്‍ അസീസ് എരുവാട്ടി, ഫൈസല്‍ കൊടുമ, ഷിബു കവലയില്‍, മുജീബ് കൊളത്തൂര്‍, ഇസ്മായില്‍ പുള്ളാട്ട്, ഷംസുദ്ദീന്‍ പള്ളിയാളി, മന്‍സൂര്‍ കൊല്ലം എന്നിവര്‍ സംബന്ധിച്ചു.

പത്താം വര്‍ഷത്തിലേക്ക് കടന്ന സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസ ജീവിതത്തിനിടെ കോവിഡ് കാലത്തടക്കം മരണപ്പെട്ട മുന്നൂറിലേറെ പേരുടെ ആശ്രിതര്‍ക്ക് മരണാനന്തര ആനുകൂല്യവും മാരക രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും ചികിത്സ തേടിയ ആയിരത്തിലേറെ പദ്ധതി അംഗങ്ങള്‍ക്ക് ചികിത്സാ സഹായ മടക്കം മുപ്പത് കോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. പത്താം വര്‍ഷത്തിലേക്ക് കടന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 2014 മുതല്‍ നാല് വര്‍ഷം അംഗമായി നാട്ടിലേക്ക് മടങ്ങിയ അറുപത് വയസ് കഴിഞ്ഞ മുതിര്‍ന്ന പ്രവാസികള്‍ക്ക് രണ്ടായിരം രൂപയുടെ പ്രതിമാസ പെന്‍ഷന്‍ ഹദിയത്ത് റഹ്‌മാ എന്ന പേരില്‍ 2023 മാര്‍ച്ച് മുതല്‍ വിതരണം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.സുരക്ഷാ പദ്ധതിയില്‍ പുതുതായി അംഗങ്ങളാകാനും നിലവിലുള്ള അംഗങ്ങള്‍ക്ക് പുതുക്കാനും കെഎംസിസി കേരള ട്രസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലായ www.mykmcc.org എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ സൗകര്യവും പ്രവിശ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ അറുപതോളം ഏരിയാ കമ്മിറ്റി കോര്‍ഡിനേറ്ററ് മുഖേന ഓഫ് ലൈനായും പദ്ധതി കാമ്പയിന്‍ ദിനങ്ങളായ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷാ പദ്ധതി വിഭാഗം അറിയിച്ചു.



Content Highlights: kmcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented