.
റിയാദ്: മലയാളികൾക്ക് എന്നും ഭാസ്കരൻ മാഷിനെ ഏറെ പ്രിയങ്കരനാക്കിയത് അദ്ദേഹം രചിച്ച തേനൂറുന്ന സിനിമ ഗാനങ്ങളാണ്. കവി, ചലച്ചിത്ര ഗാന രചയിതാവ്,നടൻ ,നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി നിന്നിരുന്ന കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ ആയിരുന്നു. പി ഭാസ്ക്കരന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ റിയാദ്) സംഘടിപ്പിച്ച ഭാസ്ക്കര സന്ധ്യ റിയാദ് ഇതുവരെ കണ്ടും കേട്ടും പോന്നിട്ടുള്ള ഗാനസന്ധ്യകളില്‍ നിന്ന് വിത്യസ്തമായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന് മേലെയായി റിയാദില്‍ സംഗീത രംഗത്തുള്ള ജലീല്‍ കൊച്ചിന്റെ നേത്രുത്വത്തില്‍ നടന്ന ഭാസ്ക്കര സന്ധ്യ ഒരു പുത്തൻ അനുഭവം തന്നെയാണ് തീര്‍ത്തത്.
1954 ൽ ഭാസ്കരൻ മാഷും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' എന്ന ചിത്രം മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയപ്പോള്‍, ഭാസ്കരൻ മാഷ് രചിച്ച കായലരികത്ത് വലയെറിഞ്ഞപ്പം, എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങൾ ഒരിക്കല്‍ കൂടി മൂളാനും ആസ്വദിക്കാനും അവസരമായി ഭാസ്കര സന്ധ്യ. ഖയിസ് റഷീദ് സാക്സോ ഫോണ്‍ വായനയിലൂടെ അവതരിപ്പിച്ച ഭാസ്കരന്‍ മാഷ് ഗാനങ്ങള്‍ പുതുമയുള്ളതായി മാറി.ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രോഗ്രാം റിയാദില്‍ നടക്കുന്നത്.
സംഗീത പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു, യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ ഭാസ്ക്കരന്‍ മാഷേ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം സുബുഹന്‍, കുഞ്ഞി കുമ്പള, സുധീര്‍ കുമ്മിള്‍, സലിം കളക്കര, മീഡിയ ഫോറം പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി, സത്താര്‍ കായകുളം, ലത്തീഫ് തെച്ചി, സലിം അര്‍ത്തില്‍,സഗീര്‍ അണ്ടാരത്ത് എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
ഷാജി കൊടുങ്ങല്ലൂര്‍, ആഷിക് , സൈഫ്, സലീഷ്, ഷഫീര്‍ ഒ എം, ഷു ക്കൂര്‍, ജാവേദ് സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
Content Highlights: kia riyadh organises bhaskharasandhya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..