ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി ജിദ്ദാ പ്രവാസികളും


ജാഫറലി പാലക്കോട്

'വേൾഡ് കപ്പ് ഫിയസ്റ്റ'യിൽ നിന്ന്

ജിദ്ദ: ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ആവേശം തെഞ്ചിലേറ്റി ജിദ്ദ മലയാളി സമൂഹവും. കലയും കായികവും സമന്വയിപ്പിച്ച് വന്‍ ജനപങ്കാളിത്തത്തില്‍ വിവിധ പരിപാടികളോടെയാണ് ലോകകപ്പിനെ ജിദ്ദക്കാര്‍ വരവേറ്റത്. ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'വേള്‍ഡ് കപ്പ് ഫിയസ്റ്റ'യില്‍ മലയാളി കൂട്ടായ്മകളുടെ സംഗമമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

ലോകകപ്പ് സ്വീകരണത്തിന്റെ ഭാഗമായി ഘോഷയാത്ര, സെവന്‍സ് സോക്കര്‍, ഷൂട്ടൗട്ട്, അര്‍ജന്റീന ബ്രസീല്‍ വെട്രന്‍സ്, ചില്‍ഡ്രന്‍സ് ഫുട്ബോള്‍, ഒപ്പന, കോല്‍ക്കളി, ഓട്ടംതുള്ളല്‍, ദഫ് മുട്ട്, ഫ്ളാഷ് മോബ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.



തൃശൂര്‍ സൗഹൃദ വേദി, ഇശല്‍ കലാവേദി, ടീം തരിവള, മോഡല്‍ സ്‌കൂള്‍ മക്ക, മലബാര്‍ അടുക്കള, തിരുവന്തപുരം സ്വദേശി സംഗമം, വിവിധ ലോക ടീം ഫാന്‍സുകള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. തുറായ റോയല്‍ എഫ് സി, ള്ളോബ് എഫ് സി, ഇത്തിഹാദ് എഫ് സി, കെ. എല്‍. ടെന്‍ ജിദ്ദ എഫ് സി, ജസാ സ്പോര്‍ട്സ് അക്കാഡമി എന്നീ ടീമുകള്‍ തമ്മിലുള്ള സെവന്‍സ് സോക്കറിന്റെ ഫൈനല്‍ മത്സത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇത്തിഹാദ് എഫ് സിയെ പരാജയപ്പെടുത്തി കെ. എല്‍. ടെന്‍ ജിദ്ദ എഫ് സി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് വേള്‍ഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

തിരുവനന്തപുരം ടൈറ്റാനിയം, ഇശല്‍ കലാവേദി എഫ്.സി, ജിദ്ദ പാന്തേഴ്സ് എഫ്.സി, കണ്ണൂര്‍ ഷൂട്ടേര്‍സ്, വയനാട് ഡിസ്ട്രിക് എഫ് സി, ജിദ്ദ നാഷണല്‍ എഫ്.സി എന്നീ ടീമുകള്‍ പങ്കെടുത്ത ഷൂട്ട് ഔട്ടില്‍ വി.പി സത്യന്‍ മെമ്മോറിയല്‍ ട്രോഫി കണ്ണൂര്‍ ഷൂട്ടേര്‍സ് സ്വന്തമാക്കി. സ്പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാഡമിയില്‍ പരിശീലിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ ഫ്രണ്ട്ഷിപ്പ് കപ്പ് സ്വന്തമാക്കി. ജിദ്ദ കേരള പൗരാവലി മലയാളത്തില്‍ നിര്‍മിച്ച ഖത്തര്‍ ലോക കപ്പ് 2022 മത്സരങ്ങളുടെ സൗദി സമയത്തിലുള്ള ഫിക്സ്ചര്‍ പ്രകാശനവും പരിപാടിയില്‍ നടന്നു.

അബ്ദുല്‍ മജീദ് നഹ, സുല്‍ഫി മമ്പാട്, അസീസ് പട്ടാമ്പി, ഉണ്ണി തെക്കേടത്ത്, നിസാര്‍ മടവൂര്‍, അഹമ്മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയില്‍, സി. എം അഹമ്മദ് ആക്കോട്, സലിം നാണി, ഖാസിം കുറ്റ്യാടി, വേണു അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കല്‍, ബാബു കല്ലട, ലത്തീഫ് പൂനൂര്‍, ആദം, ഹാരിസ് ബാബു, ഹകീം അരിമ്പ്ര, റാഫി ബീമാപള്ളി, ഹിഫ്സു റഹ്‌മാന്‍, ഷരീഫ് അറക്കല്‍, മന്‍സൂര്‍ വയനാട്, കബീര്‍ കൊണ്ടോട്ടി എന്നിവരാണ് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Content Highlights: Pravasi, Jeddah, Fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented