'നവകേരള സൃഷ്ടിക്കായി ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന്' മുന്‍ എംഎല്‍എ കെ. കെ. ജയചന്ദ്രന്‍


'കേളി' ഒരുക്കിയ സ്വീകരണയോഗത്തിൽ കെ. കെ. ജയചന്ദ്രൻ സംസാരിക്കുന്നു.

റിയാദ്: നവകേരള സൃഷ്ടിക്കായി ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും സെക്രട്ടറിയേറ്റ് മെമ്പറും ഉടുമ്പന്‍ചോല മുന്‍ എംഎല്‍എയുമായ കെ.കെ. ജയചന്ദ്രന്‍ റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സര്‍വകലാശാല അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുകയും ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക തുടങ്ങിയ ആദ്യ ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുകയാണ്. കെ-റെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രാനുമതി എന്ന കടമ്പ മാത്രാമാണ് കെ-റെയിലിന് മുന്നിലുള്ള തടസ്സമെന്നും പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ വികസന കുതിപ്പിന് അധികകാലം ഒരു സര്‍ക്കാരിനും വിലങ്ങു തടിയായി നില്‍ക്കാന്‍ സാധിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വികസന കുതിപ്പിന് പ്രതിപക്ഷവും സംഘപരിവാര്‍ ശക്തികളും വിഘാതം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കെ.കെ. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരായിട്ടും പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. എന്നാല്‍ കേരളം അതില്‍ നിന്നും വിഭിന്നമായി ഒരു ബദല്‍ തന്നെ രാജ്യത്തിന് മുന്നില്‍ തുറന്നു കാണിച്ചിട്ടുണ്ട്. മടങ്ങി വന്ന പ്രവാസികള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്പാ സൗകര്യങ്ങള്‍, 3500 മുതല്‍ 5000 രൂപാ വരെയുള്ള പെന്‍ഷന്‍, പ്രവാസികളുടെ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി ലോക കേരളസഭ എന്നിവയൊക്കെ ഉദാഹരണങ്ങളാണെന്നും മുന്‍ എംഎല്‍എ പറഞ്ഞു.

കേരളത്തെയാണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. അതിനായി പുതു തലമുറയെ കരുവാക്കാനൊരുങ്ങി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. രാജ്യത്ത് ആകെ വിപണനം ചെയ്യപെടുന്ന ലഹരി മരുന്നുകളുടെ നാമമാത്രമായ ക്രയവിക്രയങ്ങളാണ് കേരളത്തില്‍ കണ്ടത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്നതരത്തില്‍ പ്രചണ്ഡ പ്രചാരണങ്ങള്‍ നടക്കുകയാണ്. ഇത്തരം പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കപെടണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞകള്‍ വീടുകളില്‍ നിന്നും തുടങ്ങണമെന്നും ഈ വിപത്തിന്നെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേളി രക്ഷാധികാരി സമിതി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷതയും നിര്‍വഹിച്ചു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.


Content Highlights: Former MLA K K Jayachandran, Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented