കേളി വിന്റര്‍ ഫെസ്റ്റ് 2022 സംഘടിപ്പിച്ചു


ഹോത്ത വിന്റർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റിയംഗം പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

റിയാദ് :കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാകായിക, സാംസ്‌കാരിക പരിപാടികളോടെ 'കേളി ഹോത്ത വിന്റര്‍ ഫെസ്റ്റ് 2022' സംഘടിപ്പിച്ചു.

ഹോത്തയിലേയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളേയും കുടുംബങ്ങളെയും പങ്കാളികളാക്കികൊണ്ട് ഉറിയടി, ഷൂട്ട് ഔട്ട്, ക്വിസ്സ് മത്സരം, കസേരക്കളി, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങള്‍, പാട്ടുകള്‍, മിമിക്രി, സംഗീത കച്ചേരി, നാടന്‍ പാട്ടുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും സാംസ്‌കാരിക സമ്മേളനവും കോര്‍ത്തിണക്കിയാണ് മുഴുദിന പരിപാടി അരങ്ങേറിയത്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഏര്‍പ്പെടുത്തിയ ഫുട്ബാള്‍ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി. 87 പേര്‍ പങ്കെടുത്ത പുരുഷ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരത്തില്‍ മൂന്ന്‌പേര്‍ വിജയികളായി. കേളി കുടുംബവേദി അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, കേളി മലാസ് ഏരിയ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച, മിമിക്സ്, മാജിക് ഷോ എന്നിവ പരിപാടികള്‍ക്ക് മാറ്റേകി.

സാംസ്‌ക്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റിയംഗം പ്രദീപ് ആറ്റിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ ഉമ്മര്‍ മുക്താര്‍ ആമുഖ പ്രഭാഷണവും യൂണിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു അധ്യക്ഷതയും വഹിച്ചു. അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ റഹീം ശൂരനാട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹുസൈന്‍ മണക്കാട്, കേളി ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ചെയര്‍മാന്‍ മധു പട്ടാമ്പി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, വൈസ് പ്രസിഡന്റ് സജീന വി എസ്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേന്ദ്രകമ്മറ്റി അംഗവും, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറിയുമായ രാജന്‍ പള്ളിത്തടം, ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍, ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം, കെ.എം.സി.സി പ്രതിനിധി സാജിദ്, എച്ച്.എം.സി.സി പ്രതിനിധി മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഘടകസമിതി കണ്‍വീനര്‍ രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

അല്‍ഖര്‍ജ് ഏരിയ ജോയിന്റ് സെക്രട്ടറിമാരായ ബിനോയ് തോമസ്, റാഷിദ് അലി, ഏരിയ രക്ഷാധികാരി സമിതി അംഗം മണികണ്ഠകുമാര്‍, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലന്‍ ,ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ കമ്മറ്റി അംഗങ്ങളായ ഡേവിഡ് രാജ്, സമദ് കൊങ്കത്, രമേശ്,പ്രവീണ്‍, ഹരിദാസ്, വിനേഷ്, ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ നാസര്‍ പൊന്നാനി, സംഘാടക സമിതി സാമ്പത്തിക കണ്‍വീനര്‍ ശ്യാം കുമാര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മണികണ്ഠന്‍, സിദ്ധിഖ്.എം.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: Keli winter fest organised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented