കേളി സുലൈ ഏരിയ ഈദ് - ഓണം ആഘോഷം സംഘടിപ്പിച്ചു


കേളി സുലൈ ഏരിയയുടെ ഈദ് ഓണം ആഘോഷം ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ 2022-ലെ ഈദ് ഓണം ആഘോഷങ്ങള്‍ 'ഈദ്-ഓണം സംഗമം 2022' എന്ന പേരില്‍ വിപുലമായി ആഘോഷിച്ചു. എക്‌സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.

കുടുംബ വേദിയിലെ സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, വര്‍ണ്ണാഭമായ കലാപരിപാടികള്‍, സൂഫിനൃത്തം, കേളി മലാസ് ഏരിയ പ്രസിഡന്റും റിയാദിലെ അറിയപ്പെടുന്ന മജീഷ്യനുമായ നൗഫല്‍ പൂവക്കുറിശ്ശി അവതരിപ്പിച്ച മാജിക് ഷോ, കേളി പ്രവര്‍ത്തകരുടെ വിവിധയിനം കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. കേളി പ്രവര്‍ത്തകര്‍ ഒരുക്കിയ പൂക്കളവും മാവേലിയും വാദ്യ മേളവും, കേരളീയ രുചിക്കൂട്ടുകള്‍ കൊണ്ട് സമ്പന്നമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.



ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സൈഫുദ്ധീന്‍ ആമുഖ പ്രസംഗം നടത്തി. കേളി സുലൈ ഏരിയ പ്രസിഡണ്ട് ജോര്‍ജ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രമുഖ മലയാളി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിന്റെ സ്വരം ചില കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍, ബഹുസ്വരതയുടെ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു ജാതിമത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരുമയുടെ പരിപാടി സംഘടിപ്പിച്ച സംഘാടകരെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിനന്ദിച്ചു.

കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതിയംഗം ഷമീര്‍ കുന്നുമ്മല്‍, സെക്രട്ടറിയേറ്റ് മെമ്പര്‍ കാഹിം ചേളാരി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍, ഉസ്താദ് ഹോട്ടല്‍ പ്രതിനിധി അനൂപ് ചന്ദ്രന്‍, മലബാര്‍ ഹോട്ടല്‍ പ്രതിനിധി ഷാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വിനയന്‍, സീബ കൂവോട് എന്നിവര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി. പരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കുമുള്ള ഉപഹാര വിതരണവും നടന്നു. സുലൈ ഏരിയ ആക്ടിങ് സെക്രട്ടറിയും സംഘടക സമിതി കണ്‍വീനറുമായ ഷറഫ് ബാബ്‌തൈന്‍ സ്വാഗതവും റിജേഷ് രയരോത്ത് നന്ദിയും പറഞ്ഞു.

Content Highlights: Keli Sulai area organized Eid - Onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented