ഇന്നസെന്റിന് കേളിയുടെ ആദരാഞ്ജലി


1 min read
Read later
Print
Share

ഇന്നസെന്റ

റിയാദ്: മലയാളികളുടെ പ്രിയ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

തന്റെ അഭിനയപാടവം കൊണ്ട് കാണികളെ ഒരേസമയം വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു നടനെയാണ് സാംസ്‌കാരിക കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഇന്നസെന്റ്, ലോകസഭാംഗം എന്ന നിലയില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും വേദി അഭിപ്രായപ്പെട്ടു. എംപിമാര്‍ക്കുള്ള ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി എടുത്തു പറയേണ്ടതാണെന്നും വേദി ഓര്‍മിപ്പിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനും സിനിമ രംഗത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഇന്നസെന്റിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് കേളി സെക്രട്ടറിയറ്റിന്റെ അനുശോചന കുറിപ്പില്‍ അറിയിച്ചു.

Content Highlights: Keli's tribute to Innocent

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death news

1 min

സൗദിയിലെ തുമൈര്‍ അസീസയില്‍ പുക ശ്വസിച്ച് ഇന്ത്യക്കാരന്‍ മരിച്ചു

Dec 31, 2022


jeddah kmcc

1 min

ജിദ്ദ അല്‍ സലാമ ഏരിയാ കെ.എം.സി.സി സമ്മേളനം സമാപിച്ചു

Dec 12, 2022


hajj news, Jeddah

1 min

വിമാനത്താവളത്തില്‍ മറ്റുള്ളവരുടെ ബേഗുകള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഹാജിമാരോട് മന്ത്രാലയം

May 26, 2023

Most Commented