ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും സെമിനാറിൽ സുരേഷ് ലാൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു
റിയാദ്: കേളി കലാന സാംസ്കാരിക വേദി നസീം ഏരിയയുടെ ആഭിമുഖ്യത്തില്‍ 'ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേളി നസീം ഏരിയ കമ്മറ്റി അംഗം നിബു വര്‍ഗീസ് മോഡറേറ്ററായി.
കേളി നസീം ഏരിയാ പ്രസിഡന്റ് ഉല്ലാസന് ആമുഖപ്രഭാഷണം നടത്തിയ പരിപാടിയില്‍ കേളി കേന്ദ്ര കമ്മfറ്റി അംഗം സുരേഷ് ലാല്‍ വിഷയാവതരണം നടത്തി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി.ആര്. സുബ്രഹ്മണ്യന്, കെ.എം.സി.സി. പ്രതിനിധി ജലീല്‍ കോങ്ങാട്, കേളി സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ കെ.ടി.എം. ബഷീര്‍, മൂസ കൊമ്പന്, ഫൈസല്‍ കൊണ്ടോട്ടി, കേളി ന്യുസനയ്യ ഏരിയ രക്ഷധികാരി സെക്രട്ടറി മനോഹരന് നെല്ലിക്കല്‍, ആം ആദ്മി പ്രതിനിധി മുഹമ്മദ് ഏലിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രാചീന ഗോത്ര സംസ്കാരത്തിന്റെ അവശേഷിപ്പുകളില്‍നിന്ന് അറബ് സമൂഹം നവീകരിക്കപ്പെട്ടതിനെക്കുറിച്ചും, സാമാന്യ യുക്തിയുമായി ചേര്‍ന്ന് പോകാത്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും വിശ്വാസി സമൂഹം കാലാന്തരത്തില്‍ നിരാകരിച്ചു പിന്തള്ളിയതിന്റെ ചരിത്രത്തെയും സെമിനാറില്‍ സംസാരിച്ചവര്‍ ഓര്‍മിപ്പിച്ചു. സാമൂഹിക നവീകരണം ഓരോ വ്യക്തിയും സ്വന്തം കുടുംബത്തില്‍നിന്ന് ആരംഭിക്കേണ്ടത്തിന്റെ അനിവാര്യതയെക്കുറിച്ചും, ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍നിന്ന് തുടച്ചുനീക്കുന്നതിന് അതിശക്തമായ നിയമനിര്‍മാണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത്തരമൊരു നിയമം കൊണ്ടുവരുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ സാമുദായിക ശക്തികളും പിന്തിരിപ്പന് ആശയക്കാരും നടത്തിയേക്കാവുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന് കൂട്ടായ്, സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന് ഇക്ബാല്‍, കേളി റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. നസീം ഏരിയ സെക്രട്ടറി സജീവ് സ്വാഗതവും മുഹമ്മദ് നൗഫല്‍ നന്ദിയും പറഞ്ഞു.
Content Highlights: keli organised a seminar on superstitions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..