ന്യൂ സനയ്യ ഏരിയ ലൈബ്രറിയുടെ ഉദ്ഘാടനം ലൈബ്രറി ചുമതലക്കാരനായ ജയപ്രകാശ്, ഏരിയ സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറി നിർവ്വഹിക്കുന്നു.
റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിനും, വായനക്കാര്‍ക്ക് പുസ്തക ലഭ്യത ഉറപ്പാക്കുന്നതിനുമായി ഏരിയാതലങ്ങളിലേക്ക് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുടെ ന്യൂസനയ്യ ഏരിയ ഘടകം പ്രവര്‍ത്തനമാരംഭിച്ചു.
ന്യൂ സനയ്യ ദുബായ് ഓയാസിസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ ജയപ്രകാശ്, സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറി ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷതയും ഏരിയാ സെക്രട്ടറി ഷിബുതോമസ് സ്വാഗതവും പറഞ്ഞു.
കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി. ആര്. സുബ്രഹ്മണ്യന്, പ്രഭാകരന് കണ്ടോന്താര്‍, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മറ്റി അംഗങ്ങളായ കിഷോര്‍ നിസാം, ഹുസൈന് മണക്കാട്, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ മനോഹരന് നെല്ലിക്കല്‍, ഏരിയാ ട്രഷറര്‍ ബൈജു ബാലചന്ദ്രന് ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീന് വൈസ് പ്രസിഡണ്ട് അബ്ദുല്‍ നാസര്‍. ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കാലാം ഏരിയാ കമ്മിറ്റി അംഗങ്ങളായ കരുണാകരന് മണ്ണടി, അബ്ബാസ്, സജീഷ്, ഷമല്‍രാജ്, സതീഷ് കുമാര്‍, മധുഗോപി, രാജേഷ് കുമാര്‍ വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകളറയിച്ചു. ലൈബ്രറി ചുമതലയുള്ള ജയപ്രകാശ് ചടങ്ങിന് നന്ദി പറഞ്ഞു.
Content Highlights: Saudi Arabia,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..