മലാസ് ഏരിയയുടെ ജനകീയ ഇഫ്താറിൽ നിന്ന്
റിയാദ്: റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവര്‍ത്തിക്കുന്ന കേളി ഈ വര്‍ഷവും വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ജനകീയ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു.
മലാസ് ഏരിയ ഇഫ്താര്‍
അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന മലാസ് ഏരിയയുടെ ഇഫ്താറില്‍ കുടുംബങ്ങളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 1500ല്‍ പരം പ്രവാസികള്‍ പങ്കെടുത്തു. ചെയര്‍മാന്‍ റനീസ് കരുനാഗപ്പള്ളി, കണ്‍വീനര്‍ ഷമീം മേലേതില്‍, സാമ്പത്തിക കണ്‍വീനര്‍ റഫീഖ് പി. എന്‍. എം. എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി ഇഫ്താറിന് നേതൃത്വം നല്‍കി.
ഫോക്കസ് ലൈന്‍ ഷിപ്പിംഗ് കമ്പനി, കെലോണ്‍, ഫ്യുച്ചര്‍ മൊബിലിറ്റി, മാസ്‌ട്രോ പിസ്സ, അല്‍ കബീര്‍ ഫ്രോസന്‍ ഫുഡ് പ്രൊഡകറ്റ്‌സ്, കുടു, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എ ബി സി കാര്‍ഗോ, കൂഫി ബ്രോസ്റ്റഡ്, ഡിസ്‌പ്ലേ ഐഡിയാസ്, കോഴിക്കോടെന്‍സ് സ്‌നാക്‌സ്, താസ ബ്രോസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.
കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി, എഴുത്തുകാരായ എം ഫൈസല്‍, ബീന ടീച്ചര്‍, ജോസഫ് അതിരുങ്കല്‍, ഡോ.ജയചന്ദ്രന്‍, ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മൈമൂന ടീച്ചര്‍ തുടങ്ങി പ്രവാസ ലോകത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, മലാസ് രക്ഷധികാരി കമ്മിറ്റി സെക്രട്ടറി സുനില്‍ കുമാര്‍, ഒലയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ജവാദ് പരിയാട്ട്, മലാസ് ഏരിയ സെക്രട്ടറി സജിത്ത് കെ പി, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര, ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി, ഏരിയ ട്രഷറര്‍ നൗഫല്‍ യു സി, ഏരിയ കമ്മിറ്റി അംഗങ്ങള്‍, മലാസ് ഏരിയയിലെ യുണിറ്റംഗങ്ങള്‍ എന്നിവര്‍ ഇഫ്താറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ചു.
സുലൈ ഏരിയ ഇഫ്താര്‍
സുലൈ ജിയാല്‍ ഇസ്ത്രാഹയില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍, അറബ് വംശജര്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമായി ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.
ഷറഫ് ചെയര്‍മാന്‍, ജോര്‍ജ് കണ്‍വീനര്‍, റീജേഷ് രയരോത്ത് ട്രഷറര്‍ എന്നിവരടങ്ങിയ സംഘാടക സമിതി ഇഫ്താറിന് നേതൃത്വം നല്‍കി. വിവിധ വ്യാപാര - വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും ജനകീയ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റിയംഗം ടി ആര്‍ സുബ്രമണ്യന്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ noസെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഹാഷിം കുന്നുതറ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുരേഷ് ലാല്‍, രാമകൃഷ്ണന്‍, സജീവന്‍, സുലൈ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി അനിരുദ്ധന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, കുടുംബവേദി അംഗങ്ങള്‍ എന്നിവര്‍ ഇഫ്താര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
.jpg?$p=430c1f1&&q=0.8)
Content Highlights: keli malas, sulai area iftar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..