കെ.വി. മധുസൂദനന് കേളി യാത്രയപ്പ് നല്‍കി


മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് മനോജ് കൈമാറുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ അതീഖ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗവുമായ കെ.വി. മധുസൂദനന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ മധുസൂദനന്‍ കഴിഞ്ഞ 30 വര്‍ഷമായി അതീഖയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആദ്യ കാലഘട്ടം മുതല്‍ കേളി അംഗമായ മധുസൂദനന്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവാസികളുടെ നിരവധി വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയിട്ടുണ്ട്.



അതീഖ യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം കൃഷ്ണന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് മനോജ് സ്വാഗതമാശംസിച്ചു. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം ഷാജി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറിമാരായ അനില്‍ അറക്കല്‍, സലിം മടവൂര്‍, അതീഖ യൂണിറ്റ് നിര്‍വാഹക സമിതി അംഗങ്ങളായ ബിനോയ്, അഭിദേഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് മനോജ് കൈമാറി. മധുസൂദനന്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.

Content Highlights: keli gave madhusudhanan a farewell


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented