യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ, വിജയന് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം വിജയന്, യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെട്ടിടനിർമാണ മേഖലയിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്തു വരുന്ന വിജയൻ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.
ദവാദ്മി കേളി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഗിരീഷ് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഉമ്മർ സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബിനു, അബ്ദുൽ സലാം, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, സുനിൽകുമാർ, അഫ്സൽ, യൂണിറ്റ് അംഗം ഹംസ തനവൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിജയനുള്ള ടിക്കറ്റും അനുബന്ധ രേഖകളും ഷാജി പ്ലാവിളയും, രാജേഷും കൈമാറി. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ വിജയന് കൈമാറി. യാത്രയയപ്പിന് വിജയൻ നന്ദി പറഞ്ഞു.
Content Highlights: keli gave farewell to vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..