പുതു തലമുറക്ക് മാതൃകയായി കേളി വിദ്യാഭ്യാസ പുരസ്‌കാര ജേതാക്കള്‍


കേളി വിദ്യാഭ്യാസ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾ തങ്ങൾക്ക് കിട്ടിയ ക്യാഷ് അവാർഡ് പൊതിച്ചോർ വിതരണത്തിനായി സംഭാവന നൽകുന്നു | Photo: Pravasi mail

റിയാദ്: കേളിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കായി കേളി കലാസാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. റിയാദില്‍ നിന്ന് പുരസ്‌കാരം ലഭിച്ച കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച ക്യാഷ് അവാര്‍ഡ്, കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് കേളി നല്‍കുന്ന ഒരു ലക്ഷം പൊതിച്ചോര്‍ എന്ന പദ്ധതിയിലേക്ക് സംഭാവനയായി നല്‍കി.

ഉപഹാരവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന വിതരണോദ്ഘാടന ചടങ്ങില്‍ വെച്ച് ഏവരെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍, തങ്ങള്‍ക്ക് കിട്ടിയ ക്യാഷ് അവാര്‍ഡ് കേളിയുടെ പൊതിച്ചോര്‍ വിതരണ പദ്ധതിയിലേക്ക് സംഭാവനയായി നല്‍കുകയാണെന്ന് പ്രഖ്യാപിച്ചത്. പ്രവാസ ലോകത്ത് ജീവിക്കുന്നവരാണെങ്കിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ഞങ്ങളും കൂടെയുണ്ട് എന്ന വലിയ സന്ദേശമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയ അംന സെബിന്‍, ഹെന്ന വടക്കുംവീട്, ഫത്തിമാ നസ്സീര്‍, അദ്വൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്സണ്‍ പൗലോസ് എന്നീ കുട്ടികള്‍ ഈ പ്രവര്‍ത്തിയിലൂടെ തെളിയിക്കുന്നത്.



പത്തില്‍ നിന്നും പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഉപരിപഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഗള്‍ഫിലും നാട്ടിലുമായി കൊടുക്കുന്ന അവാര്‍ഡ് വിതരണപരിപാടികളുടെ 2021-22 വര്‍ഷത്തെ വിതരണോദ്ഘാടനമാണ് റിയാദിലെ ക്ലാസ്സിക് റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ഷിഹാബുദ്ധീന്‍ പൊയ്ത്തുംകടവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 181 പേരാണ് അവര്‍ഡിന് അര്‍ഹരായത് അതില്‍ ആറ് പേരാണ് റിയാദില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. മറ്റുള്ള കുട്ടികള്‍ നാട്ടില്‍ അതാത് ഏരിയകളില്‍ നടക്കുന്ന ചടങ്ങുകളില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

Content Highlights: Keli Education Award Winners set an example for the new generation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented