ടൂർണമെന്റ് ജേതാക്കളായ പാരമൗണ്ട് ടീം
റിയാദ്: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുവന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന് ആവേശോജ്ജ്വല സമാപനം.
സുലൈ എം.സി.എ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടീം പാരമൗണ്ട് - ആഷസ് ക്ലബ്ബിനെ 23 റണ്‍സിന് പരാജയപ്പെടുത്തി ജേതാക്കളായി. 24 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം പാരമൗണ്ട് ജേതാക്കളായത്. ഫൈനലില്‍ ടോസ് നേടിയ ടീം പാരമൗണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആഷസ് ആവസാന ബോള്‍ വരെ പൊരുതിയെങ്കിലും പാരമൗണ്ട് ഉയത്തിയ സ്‌കോറിനെ മറികടക്കാനായില്ല.
ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായും ടൂര്‍ണമെന്റിലെ മികച്ച ബൗളറായും, മികച്ച താരമായും ടീം പാരാമൗണ്ടിന്റെ സദ്ദു കര്‍ണാടിനെ തിരഞ്ഞെടുത്തു. ടീം പാരാമൗണ്ടിന്റെ മിഥുന്‍ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, മികച്ച ഫീല്‍ഡറായി മാസ്റ്റേഴ്‌സ് റിയാദിന്റെ ആസിഫിനെയും തിരഞ്ഞെടുത്തു. ഷാബി അബ്ദുല്‍സലാം, അജു എന്നിവര്‍ അമ്പയര്‍മാരായി ഫൈനല്‍ മത്സരം നിയന്ത്രിച്ചു.
സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷതയും വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേളി ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഉസ്താദ് ഹോട്ടല്‍ പ്രതിനിധി ഷംമാസ്, ബേക്കേഴ്സ് കോവ് പ്രതിനിധി പ്രിന്‍സ് തോമസ്, മാംഗ്ലൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ഹനീഫ കാരോട്, റിയാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ ഷാബിന്‍ ജോര്‍ജ്, അസാഫ് പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, എച്.എം.സി.സി പ്രതിനിധി സജീവ് മത്തായ്, ഒബായാര്‍ ട്രാവല്‍സ് പ്രതിനിധി അസൈനാര്‍, ഫോക്കസ് പ്രതിനിധി സി.നിസാം, സ്‌കൈഫയര്‍ ടയേഴ്സ് പ്രതിനിധി കാഹിം ചേളാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വിജയികളായ ടീം പാരമൗണ്ടിന് ഉസ്താദ് ഹോട്ടല്‍ പ്രതിനിധികള്‍ ഷംമാസ്, അനൂബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ഷാജി ജോസഫ് എന്നിവര്‍ വിന്നേഴ്‌സ് ട്രോഫിയും, കേളിയും, സഖാവ് കെ.വാസുവേട്ടന്‍ മെമ്മോറിയല്‍ & അസാഫും സംയുക്തമായി നല്‍കുന്ന വിന്നേഴ്സ് പ്രൈസ് മണി പ്രസാദ് വഞ്ചിപുരയും, സുമോള്‍ പ്രസാദും ചേര്‍ന്നു നല്‍കി. കേളി സെക്രട്ടറി ടീം അംഗങ്ങള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.
റണ്ണറപ്പായ ആഷസിന് സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍, കണ്‍വീനര്‍ ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ ചേര്‍ന്ന് സഫാമക്ക റണ്ണറപ്പ് ട്രോഫിയും, മോഡേണ്‍ എജ്യൂക്കേഷന് വേണ്ടി പ്രൈസ് മണി കേളി ട്രഷറര്‍ ജോസഫ് ഷാജിയും നല്‍കി. റണ്ണറപ്പിനുള്ള മെഡലുകള്‍ കേളി പ്രസിഡന്റ് വിതരണം ചെയ്തു.
സെമി ഫൈനലില്‍ പ്രവേശിച്ച ഉഫുക് ക്ലബ്ബിനുള്ള ക്യാഷ് പ്രൈസ്, ഉമ്മുല്‍ ഹമാം ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിക്കും ഏരിയ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി. മാസ്റ്റേഴ്‌സ് റിയാദിനുള്ള ക്യാഷ് പ്രൈസ് സ്‌കൈ ഫയര്‍ ടയേഴ്സ് എം.ഡി കാഹിം ചേളാരിയും സ്‌പോര്‍ട്‌സ് കമ്മിറ്റിയംഗം മന്‍സൂര്‍ ഉമല്‍ഹാമാമും ചേര്‍ന്ന് കൈമാറി. സെമി ഫൈനലിസ്റ്റുകള്‍ക്കുള്ള ട്രോഫികള്‍ അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി രാജന്‍ പള്ളിടത്തടവും ഏരിയ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി. സെമി ഫൈനല്‍ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ചിന്നുള്ള പുരസ്‌കാരം വിഷ്ണുജിത്തിന് (ആഷസ് ക്ലബ്ബ്) കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാറും, നുമാന് (പാരമൗണ്ട്) കേളി വൈസ്പ്രസിഡന്റ് രജീഷ് പിണറായിയും കൈമാറി.
ടൂര്‍ണമെന്റിലെ മികച്ചബാറ്റ്‌സ്മാനുള്ള പുരസ്‌കാരം എം റഹിമും, ബൗളര്‍ക്കുള്ള പുരസ്‌കാരം സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ഷറഫ് പന്നിക്കോടും, മികച്ച ഫീല്‍ഡറിനുള്ള പുരസ്‌കാരം ഫാബ്രോടെക്‌സ് സ്‌പോര്‍ട്‌സ് വെയര്‍ പ്രതിനിധിയും, ടീം -ഓര്‍ഡിനേറ്ററുമായ രാജേഷ് ചാലിയാറും ചേര്‍ന്ന് കൈമാറി. മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ടെക്നോമാറ്റ് ഇലട്രോണിക് പ്രതിനിധി ഹബീബ് നല്‍കി. സംഘാടക സമിതി കണ്‍വീനര്‍ ഗഫൂര്‍ ആനമങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.
Content Highlights: keli cricket tourment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..