അസാഫ് ബിൽഡിങ് മെറ്റീരിയൽസ് എം.ഡി പ്രസാദ് വഞ്ചിപ്പുര കേളി കലണ്ടർ പ്രകാശനം ചെയ്യുന്നു.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023-ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കേളിദിനത്തോടനുബന്ധിച്ചു നടന്ന കലണ്ടര്‍ പ്രകാശന ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് പ്രതിനിധി ഷാജി അന്‍സില്‍, അല്‍ കൊബ്ലാന്‍ തെര്‍മോ പൈപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടര്‍ പ്രകാശനം ചെയ്തു.
ലോക കേരളാ സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷവും അല്‍ കൊബ്ലാന്‍ തെര്‍മോ പൈപ്സും അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സും സംയുക്തമായാണ് കേളിയുടെ കലണ്ടര്‍ പുറത്തിറക്കുന്നത്. ഇന്ത്യന്‍ എംബസി, പ്രവാസികള്‍ ഇടപെടുന്ന സൗദിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങള്‍, റിയാദിലെ ആശുപത്രികള്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മലയാള മാധ്യമ സ്ഥാപനങ്ങള്‍, നോര്‍ക്ക വകുപ്പ്, കേരള മന്ത്രിസഭ, എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് കേളി കലണ്ടര്‍. കേളി ഈ വര്‍ഷം നടപ്പിലാക്കുന്നതും കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചതുമായ പൊതിച്ചോര്‍ വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭവന പദ്ധതികളുടെയും വിവരങ്ങള്‍ കലണ്ടറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. കേളി സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ കലണ്ടര്‍ ഡിസൈനിങ്ങും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
Content Highlights: keli calendar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..