കേളി അസിസീയ ഏരിയ സംഘടിപ്പിച്ച ഇഎംഎസ് - എകെജി അനുസ്മരണത്തിൽ കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തുന്നു
റിയാദ് :കേളി കലാസാംസ്‌കാരിക വേദി അസിസീയ ഏരിയ ഇ.എം.എസ് - എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. കേളിയുടെ വിവിധ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണത്തിന്റെ ഭാഗമായി അസീസിയയില്‍ വച്ച് നടന്ന പരിപാടിയില്‍ ഏരിയ കമ്മിറ്റി അംഗം അജിത് ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും രക്ഷാധികാരി സമിതി അംഗം സുധീര്‍ പോരേടം അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി മികച്ച ഭരണം നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ ഏതെല്ലാം രീതിയില്‍ ഇകഴ്ത്താന്‍ കഴിയുമെന്ന ശ്രമമാണ് യുഡിഎഫും, ബിജെപിയും നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആകട്ടെ ഭരണഘടനയെ തന്നെ ഇരുട്ടിലാക്കിയാണ് ഭരണം നടത്തുന്നത്. എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപെടുത്തി ഭീഷണിപെടുത്തുന്നു. ഫാസിസ്റ്റ് സമീപനങ്ങളും വര്‍ഗീയതയും അഴിമതിയുമടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ ജനകീയ മുന്നേറ്റത്തിലൂടെ പരാജയപെടുത്തുന്ന പോരാട്ടങ്ങളില്‍ പങ്ക് ചേരണമെന്ന് പരിപാടിയില്‍ അവതരിപ്പിച്ച അനുസ്മരണ പ്രമേയം പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് നരിക്കോട്, റഫീഖ് അരിപ്ര, സുഭാഷ്, സിമന്റ് യൂണിറ്റ് അംഗം ഷംസുദ്ധീന്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ഷാജി റസാഖ് നന്ദി രേഖപ്പെടുത്തി.
Content Highlights: Keli Assisi Area organized EMS-AKG commemoration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..