കേളി ഉമ്മുല്‍ഹമാം ഏരിയ ലൈബ്രറിക്ക് തുടക്കമായി


ഉമ്മുൽ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം

റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏരിയ ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേളി ഉമ്മുല്‍ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം ഉമ്മല്‍ഹമാം ഏരിയ രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡന്‍ ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്‌നേഷ്യസിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു.

ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെക്രട്ടറി നൗഫല്‍ സ്വാഗതം പറഞ്ഞു. കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.



കേളിയുടെ 12 ഏരിയകള്‍ കേന്ദ്രീകരിച്ചാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുസ്തകങ്ങളുടെ ലഭ്യത പ്രവാസികള്‍ക്ക് എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയും മുടങ്ങിപ്പോയ വായനയിലുള്ള താല്പര്യം പുനഃസ്ഥാപിക്കാന്‍ മാര്‍ഗ്ഗം സ്വീകരിക്കുക എന്ന സദുദ്ദേശത്തോടെയും ആരംഭിച്ച ഏരിയതല ലൈബ്രറിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് പ്രവാസസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. പുസ്തക ശേഖരണങ്ങള്‍ ലൈബ്രറിക്ക് കൈമാറാന്‍ തയ്യാറായി നിരവധി പ്രവാസികള്‍ മുന്നോട്ട് വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഏരിയ രക്ഷധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏരിയാ ട്രഷറര്‍ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു.

Content Highlights: keli area level library started


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented