ഹൃദയപൂർവം കേളി' പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 'ഹൃദയപൂര്‍വം കേളി' പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.
കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളില്‍ ഒന്നായ, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും അഗതി മന്ദിരങ്ങളിലെയും, ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിര്‍ധനര്‍ക്ക് 'ഒരു ലക്ഷം പൊതിച്ചോര്‍' നല്‍കുന്ന പദ്ധതിയാണ് 'ഹൃദയപൂര്‍വം കേളി'.
കേളിയും, കേളി കുടുംബ വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 2022 ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിര്‍വഹിച്ചിരുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടമായി നിലമ്പൂരിലെ ഭിന്നശേഷി വിദ്യാലയത്തില്‍ ജനുവരി പതിനേഴിനാണ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. രണ്ടാം ഘട്ട സമാപന ചടങ്ങില്‍ കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, ഡെയ്‌സി ടീച്ചര്‍, കേളി മുന്‍ ഭാരവാഹികളായ ഉമ്മര്‍ കുട്ടി, ബാബുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ കേളിക്ക് വേണ്ടി നിലമ്പൂര്‍ ആയിഷയെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി റഷീദ് മേലേതില്‍ നന്ദി പറഞ്ഞു
Content Highlights: Keli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..