കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു


By ജാഫറലി പാലക്കോട്

1 min read
Read later
Print
Share

.

ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ പന്ത്രണ്ടാം വാര്‍ഷിക സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സീസണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പാലിയേറ്റീവ് ജിദ്ദാ ചാപ്റ്റര്‍ പ്രസിഡന്റ് എം.പി.എ ലത്തീഫിന്റെ അധ്യക്ഷതയില്‍ ജീവകാരുണ്യ പ്രവര്‍ത്തക മൈമൂനത്ത് ബീഗം ഉദ്ഘാടനം ചെയ്തു.

തന്റെ വൈകല്യങ്ങള്‍ വകവെക്കാതെ സമൂഹത്തില്‍ വേദനയും യാതനയും അനുഭവിക്കുന്നവരെ തന്നാല്‍ കഴിയുന്ന രൂപത്തില്‍ സഹായിക്കുക എന്നതാണ് എന്റെ പ്രവര്‍ത്തനമെന്നും പ്രവാസികളാണ് സാമ്പത്തികമായി സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ എന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ ജീവകാരുണ്യ പ്രവര്‍ത്തക മൈമൂനത്ത് ബീഗം പരിപാടി ഉദ്ഘാനം ചെയ്ത് പറഞ്ഞു.

വേള്‍ഡ് പാലിയേറ്റീവ് അംഗം അനസ് കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഷിക റിപ്പോര്‍ട്ട് ജാഫര്‍ സാദിഖ് പുളിയകുത്ത് അവതരിപ്പിച്ചു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് അംഗം ഷിംന ടീച്ചര്‍, പാലിയേറ്റീവ് ഉപദേശക സമിതി അംഗം ഇസ്മായി കല്ലായി, മാധ്യമ പ്രവര്‍ത്തകരായ ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂര്‍, സിറാജ് മുസ്‌ലിയാരകത്ത്, മുനീര്‍ കുന്നുംപുറം, നിഹ്‌മത്ത് മേലാറ്റൂര്‍, നാസര്‍ എടപ്പറ്റ, ഷഹീദലി ആനക്കയം എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

മൈമൂനത്ത് ബീഗത്തിനുള്ള മെമന്റോ എം.പി എ ലത്തീഫ് കൈമാറി. സോഫിയ സുനില്‍, ഡോ:ആലിയ, മുഹമ്മദലി കല്ലക്കല്‍, മുജീബ്, സുല്‍ഫീക്കര്‍, സുബൈര്‍, ആമിര്‍ തയ്യില്‍, സുനീര്‍ പുന്നക്കാട് എന്നിവര്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ഗാനങ്ങളാലപിച്ചു. മുഹമ്മദലി നമ്പ്യന്‍, അലവി കുട്ടത്തി, ഹാഫിദ്, റഹ്‌മത്തുള്ള തെക്കന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉസ്മാന്‍ കുണ്ടുകാവില്‍ സ്വാഗതവും, മജീദ് തയ്യില്‍ നന്ദിയും പറഞ്ഞു.

Content Highlights: karuwarakund palliative jeddah chapter celebrated its twelth anniversary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented