മലപ്പുറം ജില്ലാ കിഴക്കന് പ്രവിശ്യാ വനിതാ വിംഗ് ഭാരവാഹികൾ
ദമ്മാം : കെ.എം.സി.സിയുടെ എട്ട് സെന്‍ട്രല്‍ കമ്മിറ്റികളടങ്ങുന്ന കിഴക്കന്‍ പ്രവിശ്യയില്‍ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഖത്തീഫ് ജെറൂദിയയില്‍ അല്‍ഹരീര്‍ ഇസ്തിറാഹയില്‍ വനിതാ സംഗമം നടന്നു ഹഫ്‌സ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവിശ്യാ കെ.എം.സി.സി ഇഹ്തിഫാല്‍ 2023 ഭാഗമായാണ് സംഗംമം സംഘടിപ്പിച്ചത്. യോഗത്തില്‍ മലപ്പുറം ജില്ലാ കിഴക്കന്‍് പ്രവിശ്യാ വനിതാ വിംഗ് രൂപീകരിച്ചു.
ഹഫ്‌സ മുഹമ്മദ് കുട്ടി (ഉപദേശകസിമിതി ചെയര്‍പേഴ്‌സണ്‍ ) സാജിത നഹ (പ്രസിഡന്റ് ) ഫസീല ഇഖ്ബാല്‍,നസീമ ഹുസൈന്‍,ജുമാന അസ്ലം,സുമയ്യ ഫസല്‍,സമീഹ അബ്ദുല്‍ സമദ്,സുഹ്റ റഷീദ് മുത്തു,ഫസീല സലീം (വൈസ് പ്രസിഡന്റുമാര്‍) സഫ്രോണ്‍ മുജീബ്‌റഹ്‌മാന്‍ (ജനറല്‍ സെക്രട്ടറി ) റിഫാന ആസിഫ്( ഓര്‍ഗനൈസിങ് സെക്രട്ടറി) നാജിറ ഷംസു,ഷൈമി നസീര്‍ ബാബു,ശിഫ ഫെബിന്‍,ജഹാന ഷംസു,മുബീന മുനീബ്,ബിന്‍ഷി അന്‍സാര്‍,ഫസ്‌ന ഫവാസ് (സെക്രട്ടറിമാര്‍) സുലേഖ ഹുസൈന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ജൗഹര്‍ കുനിയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു'. ജില്ലയിലെയും പ്രവാസ ലോകത്തെയും വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുമെന്നും മുസ്ലിംലീഗ് പ്രസ്ഥാനം വനിതകള്‍ക്ക് നല്‍കുന്ന മികച്ച പ്രാതിനിധ്യത്തിന് തെളിവാണ് മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പൈനില്‍ പ്രതിഫലിച്ചതെന്നും തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.ഹുസൈന്‍ കെ പി, ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മക്ബൂല്‍, സിപി ഷെരീഫ് കൊണ്ടോട്ടി, മുജീബ് കൊളത്തൂര്‍, ബഷീര്‍ മങ്കട, അബ്ദുറഹ്‌മാന്‍ താനൂര്‍, ഇക്ബാല്‍ ആനമങ്ങാട്, ഇസ്മായില്‍ പുള്ളാട്ട്, മുഷ്ത്താഖ് പേങ്ങാട്,ആസിഫ് മേലങ്ങാടി, സമദ് കെ പി, ഹുസൈന്‍, കുമ്മാളി, മുഹമ്മദ് കരിങ്കപ്പാറ,നസീര്‍ ബാബു ആനമങ്ങാട് , റിയാസ് മമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സാജിത നഹ സ്വാഗതവും സഫ്രോണ്‍ മുജീബ്‌റഹ്‌മാന്‍ നന്ദിയും പറഞ്ഞു
Content Highlights: dammam, saudi news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..