വൈവിദ്യമായ പരിപാടികളുമായി ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റയുടെ നവംബര്‍ ഫെസ്റ്റ്


Photo: Pravasi mail

ജുബൈല്‍: ജുബൈലിലെ പ്രവാസികള്‍ക്കായി നവംബറിലെ എല്ലാ വാരാന്ത്യത്തിലും വിവിധ പരിപാടികളുമായി ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ചൂട് കാലം അവസാനിച്ചു തണുപ്പ് കാലത്തെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് തണുപ്പിനെ വരവേല്‍ക്കാന്‍ ഉത്സവ വാരാന്ത്യങ്ങളുമായി ഒരു നവംബര്‍ മാസം. 'പ്രവാസത്തിലൊരു സുന്ദര കലാ-കായിക-സൗഹൃദ നവംബര്‍' എന്ന ആശയത്തില്‍ 'നവംബര്‍ ഫെസ്റ്റ് 2022' എന്ന ശീര്‍ഷകം നല്‍കിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.



നവംബറിലെ ആദ്യ വെള്ളി നവംബര്‍ നാലിന് ബിരിയാണി ചലഞ്ച് ആയിരിക്കും ഉണ്ടാവുക. കെഎംസിസിയുടെ കീഴില്‍ നടക്കുന്ന പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ 'ബാങ്ങിക്കോളീ, നല്ലൊരു കാര്യത്തിനല്ലേ..' എന്ന ശീര്‍ഷകം നല്‍കിയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രത്യേകം തയ്യാറാക്കിയ ദം ബിരിയാണി പ്രവാസികള്‍ക്ക് വേണ്ടി ഒരുക്കിയാണ്, പരിപാടി സംഘടിപ്പിക്കുന്നത്. ശേഷം നവംബര്‍ രണ്ടാം വാരത്തില്‍ 11 നവംബര്‍ 2022 വെള്ളിയാഴ്ച കായിക പ്രേമികള്‍ക്കായി ഒരു മെഗാ പെനാല്‍റ്റി ഷൂട്ട്-ഔട്ട് മത്സരവും ഒരു സൗഹൃദ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിക്കും. സി.എച്ച് കപ്പ് 2022 എന്ന പേരില്‍, നവംബറിലെ ഫുട്‌ബോള്‍ പ്രവാസത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഒരു ഉത്സവ ദിനം. ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍, മത്സരം കാണാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ഒരു ഉത്സവ ദിനം. ജുബൈലിലെ വിവിധ ക്ലബ്ബുകളിലെ ടീമുകള്‍ പെനാല്‍റ്റി മത്സരത്തില്‍ പങ്കെടുക്കും.

ശേഷം അടുത്ത വെള്ളിയാഴ്ച 18 നവംബര്‍ 2022-ന് നവംബറിലെ ഒരു മലയാളി സൗഹൃദ കലാ വിരുന്ന് എന്ന പേരില്‍ വിവിധ കലാ പരിപാടികള്‍, പാചക മത്സരങ്ങള്‍, ഗാനമേള, മലബാര്‍ കലാ വിരുന്ന്, സാംസ്‌കാരിക സംഗമം, സൗഹൃദ മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. പ്രവാസികള്‍ക്കും, കുടുംബിനികള്‍ക്കും, കുട്ടികള്‍ക്കും എല്ലാം ആയി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. 'ഒത്തൊരുമിച്ചൊരു മധുര സുന്ദര ദിനം' എന്ന പേരില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. നവംബര്‍ പ്രവാസികള്‍ക്കായി ആഘോഷ വാരാന്ത്യങ്ങള്‍ ആണ് ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റി ഒരുക്കുന്നത്. കൂടാതെ അടുത്ത് തന്നെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായി ഒരു മെഗാ ഗസല്‍ വിരുന്ന്, റാസ & ബീഗത്തിന്റെ ഗസലുകളുമായി നടത്തും എന്നും ഹോസ്പിറ്റല്‍ ഏരിയ ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Jubail KMCC Hospital Area Committee's November Fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented