. (Photo: .)
റിയാദ്: കേളി കലാസാംസ്കാരിക വേദി, മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം ജോമി എബ്രഹാമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കഴിഞ്ഞ 18 വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ജോമി എബ്രഹാം കോട്ടയം പാല സ്വദേശിയാണ്.
യുണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍, പ്രസിഡന്റ് റനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഇ കെ രാജീവന് സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍, ആക്റ്റിംഗ് സെക്രട്ടറി സുനില്‍ കുമാര്‍, മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്ശ്ശി, വൈസ് പ്രസിഡന്റ് മുകുന്ദന്, മലാസ് ഏരിയ രക്ഷാധികാരി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് നൗഷാദ് ടി ബി, അന്‍വര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജോമി എബ്രഹാമിനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് റനീസ് കൈമാറി. ജോമി എബ്രഹാം യാത്രയയപ്പിന് നന്ദി പറഞ്ഞു
Content Highlights: Jomi Abraham was given send off by keli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..