ജിദ്ദയിലെ ചേരി പ്രദേശം നീക്കം ചെയ്യൽ; അവസാനഘട്ട ജോലികള്‍ക്ക് തുടക്കമായി


ജാഫറലി പാലക്കോട്

പുനർവികസനത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തിലെ ചേരികൾ പൊളിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

ജിദ്ദ: സൗദി അറേബ്യയിലെ ചെങ്കടല്‍ നഗരമായ ജിദ്ദയിലെ മുനിസിപ്പല്‍ അധികാരികള്‍ നേരത്തെ പ്രഖ്യാപിച്ച പദ്ദതിയുടെ ഭാഗമായ അവസാനത്തെ രണ്ട് ജില്ലകളിലെ ചേരി പ്രദേശങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ശനിയാഴ്ച മുതല്‍ ആരംഭിച്ചു. ഉമ്മുല്‍ സല്‍മ്, കിലോ 14 എന്നീ രണ്ട് ജില്ലകളിലാണ് ചേരി പ്രദേശങ്ങള്‍ പൊളിക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ചേരി പ്രദേശങ്ങളിലെ നിവാസികള്‍ക്ക് അവരുടെ താമസം മാറല്‍, ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യല്‍ അതോടൊപ്പം പുനരധിവാസം, ഭക്ഷണം, നഷ്ടപരിഹാര അപേക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുമെന്ന് ചേരിപ്രദേശ വികസനത്തിന്റെ ചുമതലയുള്ള കമ്മിറ്റി വാഗ്ദാനം നല്‍കിയിട്ടുണ്ട്.



പുനര്‍വികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയിലെ 32 ചേരി ജില്ലകളില്‍ 30 എണ്ണം ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങള്‍ ഒരുക്കാനും പുനര്‍വികസന പരിപാടി ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിദ്ദയിലെ അവശേഷിക്കുന്ന ചേരികള്‍ പൊളിക്കുന്നത് നീട്ടിവെക്കുമെന്ന അഭ്യൂഹങ്ങള്‍ ജിദ്ദ അധികൃതര്‍ ജൂലായില്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ റമദാന്‍ മാസത്തില്‍ നിര്‍ത്തിവച്ചിരുന്ന ചേരി പൊളിക്കല്‍ അടുത്തിടെയാണ് പുനരാരംഭിച്ചത്.

സൗദിയിലെ വിശുദ്ധ നഗരത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മക്ക പ്രവിശ്യയുടെ ഭാഗമായ ജിദ്ദയുടെ ദൃശ്യ വൈകല്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ജനസാന്ദ്രതയുള്ള ചേരി പ്രദേശം വികസിപ്പിക്കുന്നതിനുള്ള പദ്ദതി കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഘട്ടം ഘട്ടമായി അധികൃതര്‍ പുനരാരംഭിച്ചത്.

Content Highlights: jidhah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented