ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിങ് കമ്മിറ്റി യോഗം ജാഫർ നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കേരളത്തിലെ പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രങ്ങളായ കോഴിക്കോടിനെയും എറണാകുളത്തെയും തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനും മലബാറിലെ ട്രെയിന്‍ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാനും കുറ്റിപ്പുറം - ഗുരുവായൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന് ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലബാറിലെ ജനങ്ങള്‍ക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വേഗത്തില്‍ എത്തിച്ചേരാന്‍ ഈ പാത വളരെ സഹായകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, കാടാമ്പുഴ എന്നിവിടങ്ങളിലേക്ക് വരുന്ന ഭക്ത ജനങ്ങള്‍ക്കും കോട്ടക്കല്‍ ആര്യവൈദ്യ ശാല ഉള്‍പ്പെടെ നിരവധി ആശുപത്രികളിലേക്ക് ചികിത്സക്ക് വരുന്ന രോഗികള്‍ക്കും വേഗത്തില്‍ എത്തിച്ചേരാനും പ്രസ്തുത റെയില്‍പാത വളരെ സഹായകരമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റമദാനു ശേഷം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കായി ഏകദിന ക്യാമ്പ് നടത്താനും പഠന - വിനോദ യാത്രകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് മൊയ്ദീന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍ നീറ്റുകാട്ടില്‍ വളാഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഹംദാന്‍ ബാബു കോട്ടക്കല്‍, അന്‍വര്‍ സാദത്ത് കുറ്റിപ്പുറം, ഷാജഹാന്‍ പൊന്മള, സൈനുദ്ധീന്‍ കോടഞ്ചേരി, കുഞ്ഞാലി കുമ്മാളില്‍, ശരീഫ് കൂര്യാട്, അഹ്‌മദ് കുട്ടി കാവതികുളം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും സമദലി വട്ടപ്പറമ്പ് നന്ദിയും പറഞ്ഞു.
Content Highlights: jiddha kottakkal kmcc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..