ചികിത്സ സഹായ വിതരണ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ചെയർ പേഴ്സൺ ബുഷ്‌റ ഷബീറിനു ഫണ്ട് നൽകി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
ജിദ്ദ: ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം 'സ്നേഹ സാന്ത്വനം' പദ്ധതിയുടെ ഏഴാം വർഷത്തെ ഫണ്ട് വിതരണോദ്ഘാടനം നടന്നു. കോട്ടക്കൽ മുനിസിപ്പൽ ചെയർ പേഴ്സൺ ബുഷ്റ ഷബീറിന്ന് ഫണ്ട് നൽകിക്കൊണ്ട് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസം പ്രതിസന്ധി നേരിടുമ്പോഴും രോഗികളെയും അശരണരെയും സഹായിക്കുന്ന കെ എം സി സിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. കല്ലൻ ഇബ്രാഹിം കുട്ടി നഗറിൽ (കോട്ടക്കൽ സർവീസ് ബാങ്ക് ഓഡിറ്റോറിയം) വെച്ച് നടന്ന ചടങ്ങിൽ കാലൊടി മൂസ ഹാജി അദ്ധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, മുനിസിപ്പൽ ചെയർ പേഴ്സൺ ബുഷ്‌റ ഷബീർ, കെ.എം.സി.സി. നേതാക്കളായ പുത്തൂർ റഹ്മാൻ ( യു എ ഇ), റസാഖ് മാസ്റ്റർ ( ജിദ്ദ), യു. എ നസീർ (യു എസ് എ), ഉസ്മാൻ കുട്ടി പരവക്കൽ, കെ. കെ നാസർ, സാജിദ് മങ്ങാട്ടിൽ, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, ടി. വി. സുലൈഖാബി, കാലോടി ഫൈസൽ മുനീർ, അബു കൂരിയാട്, കെ. വി ജാഫർ കുഞ്ഞു, യു. എ ഷബീർ, അഹമ്മദ് മേലേതിൽ, കെ. എം ഖലീൽ, അശ്റഫ് മേലേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഹാഫിസ് ജാഫർ വാഫി വളാഞ്ചേരി ഖിറാഅത് നടത്തി. ആലിത്തൊടി അബ്ദുറഹ്മാൻ ഹാജി ( കുഞ്ഞിപ്പ) സ്വാഗതവും മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.
Content Highlights: jeddah kottakal KMCC inaugurated the distribution of medical aid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..