ഗവര്‍ണര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നു, കേരളത്തിന് അപമാനം; ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി


ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി യോഗം

ജിദ്ദ: ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് അപമാനമാണെന്നും ഇദ്ദേഹം കേരളം വിട്ട് പോകുന്നതാണ് നല്ലതെന്നും ജിദ്ദ കെഎംസിസി കോട്ടക്കല്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി പ്രഹസനമാണ്. കേരളം മദ്യ- മയക്കു മരുന്ന് മാഫിയകളുടെ സ്വന്തം നാടായി മാറിയതായും യോഗം വിമര്‍ശനമുന്നയിച്ചു.

നവംബര്‍ 11 വെള്ളിയാഴ്ച മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതോടാനുബന്ധിച്ച് മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസി ഹജ്ജ് വളണ്ടിയര്‍മാരെ അനുമോദിക്കാനും തീരുമാനിച്ചു. കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ യോഗം അവലോകനം ചെയ്തു.



യോഗത്തില്‍ വൈസ് പ്രസിഡന്റ് പി. പി മൊയ്ദീന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു. സി. കെ കുഞ്ഞുട്ടി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ടി. ടി ഷാജഹാന്‍ പൊന്മള, ഹംദാന്‍ ബാബു കോട്ടക്കല്‍, കെ. കെ ശരീഫ് കൂരിയാട്, വി. അഹ്‌മദ് കുട്ടി, മുഹമ്മദ് കല്ലിങ്ങല്‍, ജാഫര്‍ നീറ്റുകാട്ടില്‍, കെ. വി മുസ്തഫ കാവുംപുറം, സമദലി വട്ടപ്പറമ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും അന്‍വര്‍ പൂവ്വല്ലൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റി യോഗം

Content Highlights: jeddah kmcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented