ജിദ്ദ കേരളപൗരാവലി വിവിധ സാംസ്കാരിക കൂട്ടായ്മകളെ ആദരിക്കുന്നു
ജിദ്ദ: ജിദ്ദ കേരളപൗരാവലി ലോകകപ്പിനോട് അനുബന്ധിച്ച് നടത്തിയ 'വേള്‍ഡ് കപ്പ് ഫിയസ്റ്റ'യില്‍ വിവിധ സാംസ്കാരിക കലാ പരിപാടികളിലൂടെ ശ്രദ്ധേയമായ കൂട്ടായ്മകളെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. കേരളത്തില്‍ നിന്നുമുള്ള 14 ജില്ലാ കൂട്ടായ്മകളുടെയും സഹകരണത്തിലും സാന്നിധ്യത്തിലുമാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്
ഇശല്‍ കലാ വേദി, മോഡല്‍ സ്കൂള്‍ മക്ക, തൃശൂര്‍ സൗഹൃദ വേദി, ടീം ഹാപ്പിനെസ്സ്, എച്ച് ആന്റ് ഇ ലൈവ്, ടീം തരിവള എന്നീ കൂട്ടായ്മകളാണ് പുരസ്കാരത്തിനര്‍ഹരായത്. ഈ കൂട്ടായ്മകളുടെ പ്രതിനിധികളായ ഇബ്രാഹീം ഇരിങ്ങല്ലൂര്‍, മുഹമ്മദ് കുട്ടി അരിബ്ര, ജമാല്‍ പേരാബ്ര, ഹസീന അഷ്റഫ്, ഷെമീന ടീച്ചര്‍, കബീര്‍ അകോയ, ബഷീര്‍ മാനിപുരം, പാപ്പൂ ജോസ്, സുവിജ സത്യന്, ഷാജു, സോഫിയ സുനില്‍, സനാഹ് സയ്യിദ്, നദീറ ടീച്ചര്‍, നൗഷാദ്, ഡോക്ടര്‍ ഇന്ദു, റാഫി ബീമാപള്ളി എന്നിവര്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ജിദ്ദ കേരള പൗരാവലി രക്ഷാധികാരി അബ്ദുല്‍ മജീദ് നഹക്ക് ജിദ്ദ കേരളീയ സമൂഹം യാത്രയയപ്പു നല്കി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്മാന് വി.പി. മുഹമ്മദലി മുഖ്യാതിഥിയായ ചടങ്ങില്‍ പി.എം. മായിന്‍ കുട്ടി (പ്രസിഡന്റ് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം) റഫീഖ് പത്തനാപുരം (നവോദയ) കെ.ടി.എ. മുനീര്‍ (ഒ ഐ സി സി) ഇസ്ഹാക് പൂണ്ടോളി (കെ.എം.സി.സി) ഹസ്സന് കൊണ്ടോട്ടി, സി.എം. അഹമ്മദ് ആക്കോട് എന്നിവര്‍ സംസാരിച്ചു
റോഷന്, നാസിമുദ്ധീന് മണനാക്ക് (തിരുവനന്തപ്പുരം) മനോജ് (കൊല്ലം) അലി തേക്ക്തോട് (പത്തനംതിട്ട) അനീസ് (കോട്ടയം) അബ്ദുല്‍ ഖാദര്‍ (എറണാകുളം) സുവിജ സത്യന് (തൃശൂര്‍) അസീസ് പട്ടാമ്പി (പാലക്കാട്) ഡോക്ടര്‍ അഷ്റഫ് (മലപ്പുറം) വഹാബ് (കോഴിക്കോട്) ഷിബു സെബാസ്റ്റിന് (വയനാട്) കുബ്ര ലത്തീഫ് (കാസര്‍കോഡ്) എന്നിവര്‍ വിവിധ ജില്ലാ കൂട്ടായ്മകള്‍ക്ക് വേണ്ടി ആശംസകള്‍ അര്‍പ്പിച്ചു
പട്ടുറുമാല് ഫെയിം അനീഷ് തിരൂര്‍, സോഫിയ സുനില്‍, കാസിം കുറ്റ്യാടി, മുജീബ് കല്‍പ്പറ്റ എന്നിവര്‍ സദസിനെ സംഗീത സാന്ദ്രമാക്കി. ഉണ്ണി തെക്കേടത്ത്, ഹിഫ്സുറഹ്മാന്‍, അഹമ്മദ് ഷാനി, സുല്‍ഫി മമ്പാട്, വേണു അന്തിക്കാട്, നിസാര്‍ മടവൂര്‍, സലിം പൊറ്റയില്‍, സലിം നാണി, ഷിഫാസ്, ഷഫീഖ് കൊണ്ടോട്ടി, ഉണ്ണീന്‍ പുലാക്കല്‍, ബാബു കല്ലട എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു. റാഫി ബീമാപള്ളിയായിരുന്നു അവതാരകന്. ജിദ്ദ കേരള പൗരാവലി ചെയര്മാന് കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു
Content Highlights: jeddah kerala pauravali, world cup fiesta, saudi arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..