മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത് ജനാധിപത്യ വിരുദ്ധം- ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം


ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ലോഗോ

ജിദ്ദ: കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍നിന്ന് മീഡിയവണ്‍, കൈരളി ചാനല്‍ പ്രതിനിധികളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റവുമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഭിപ്രയപ്പെട്ടു.

ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് യോജിക്കാത്ത ഈ നടപടി അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശനങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ അതിനോട് അസഹിഷ്ണുതയാണ് ഗവര്‍ണര്‍ പുലര്‍ത്തിപ്പോരുന്നത്. പത്രസമ്മേളനതില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി അനുമതി നല്‍കി ക്ഷണിച്ചു വരുത്തി അപമാനിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വികരിച്ചത്. ഇത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രസിഡന്റ് പി.എം. മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളിയും പ്രസ്താവനയില്‍ പറഞ്ഞു.



Content Highlights: Jeddah Indian Media Forum about media ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented