ഗായിക വിളയിൽ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ ആദരിച്ചപ്പോൾ.
ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ ആദരിച്ചു. 'ഇശല്‍ പിരിശം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുത്ത മാപ്പിള ഗാനമേളയും അരങ്ങേറി.
ചടങ്ങ് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് കെ.എന്‍.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഷിബു തിരുവനന്തപുരം, സീതി കൊളക്കാടന്‍, അബ്ദുള്ള മുക്കണ്ണി, ഉസ്മാന്‍ എടത്തില്‍, മിര്‍സ ശരീഫ്, മജീദ് പുകയൂര്‍, റഊഫ് തിരൂരങ്ങാടി, ബാദുഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിളയില്‍ ഫസീലക്കുള്ള ഉപഹാരം കെ.എന്‍.എ. ലത്തീഫും സ്‌നേഹ സമ്മാനം മുഷ്താഖ് മധുവായിയും കൈമാറി. ജനറല്‍ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വിളയില്‍ ഫസീലയുടെ എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകള്‍ അവരുടെ തന്നെ ശബ്ദത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള സദസ്സ് അതിനെ സ്വീകരിച്ചത്.
ജമാല്‍ പാഷ, മിര്‍സ ശരീഫ്, ബീഗം ഖദീജ, മന്‍സൂര്‍ ഫറോക്ക്, മുംതാസ് അബ്ദുറഹിമാന്‍, റഹീം കാക്കൂര്‍, സാദിഖലി തുവ്വൂര്‍, ഹസ്സന്‍ കൊണ്ടോട്ടി, സാജിത എന്നിവരും ഗാനങ്ങളാലപിച്ചു. നിസാര്‍ മടവൂര്‍ അവതാരകനായിരുന്നു. അബ്ബാസ് വേങ്ങൂര്‍, റഹ്‌മത്തലി തുറക്കല്‍, അനീസ്, ഇര്‍ഷാദ്, മന്‍സൂര്‍ മൊറയൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..