ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി അഫിലിയേറ്റഡ് ചെയ്ത സ്വകാര്യ, അന്താരാഷ്ട്ര സ്‌കൂളുകള്‍ക്ക് ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും സ്‌കൂള്‍ പ്രവൃത്തി ദിവസം ആരംഭിക്കുന്നതിനുള്ള സമയം ക്രമീകരിക്കാനും സ്വയംഅധികാരം നല്‍കി.
വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകള്‍ക്ക് ക്ലാസുകളുടെ സമയം നിശ്ചയിക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, സ്‌കൂളുകളിലെ പ്രാഥമിക, ഇന്റര്‍മീഡിയറ്റ് തലങ്ങളിലുള്ള ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം 35 മിനിറ്റിലും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 40 മിനിറ്റിലും കുറവായിരിക്കരുത്.
സ്‌കൂള്‍ ആരംഭിക്കുന്നത് അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സമയത്തില്‍നിന്നും അര മണിക്കൂര്‍ മുന്നോട്ട് പോകാനോ ഒരു മണിക്കൂര്‍ വൈകാനോ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. ഇത് പൊതു സ്‌കൂളുകളിലെ ഓരോ ക്ലാസിനും പിന്തുടരുന്ന ദൈനംദിന, പ്രതിവാര ക്ലാസ് സമയത്തിന് അനുസൃതമായിരിക്കും.
തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളോട് വിദ്യാഭ്യാസ വകുപ്പിനെയോ അവയുമായി ബന്ധമുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ ഓഫീസുകളെയോ വിവരം അറിയിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
സെമസ്റ്റര്‍ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പോ അല്ലെങ്കില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ സമയത്തോ ഗുണഭോക്താക്കള്‍ക്കായി സ്‌കൂള്‍ ദിനത്തിന്റെ സമയം പ്രഖ്യാപിക്കാവുന്നതാണ്.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..