അബ്ദുൾ സലാം, രാജു, സഫറുള്ള
ജിദ്ദ: കൊടുങ്ങല്ലുരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ പ്രവാസി കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അസീസിയ്യ അഞ്ചപ്പാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവനയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. ജനുവരി ആറാം തീയതി ഹറാസാത്ത് വില്ലയില്‍ നടന്ന ദശവാര്‍ഷിക ജനറല്‍ ബോഡിയില്‍നിന്നാണ് പുതിയ 21 അംഗ എക്‌സിക്യൂട്ടീവിനെ തെരഞ്ഞടുത്തത്.
പ്രസിഡന്റായി അബ്ദുല്‍ സലാം എമ്മാട്, വൈസ് പ്രസിഡന്റുമാരായി സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത്, മുഹമ്മദ് ഷിഹാബ് അയ്യാരില്‍, ജനറല്‍ സെക്രട്ടറിയായി സഫറുള്ള വെള്ളാങ്കല്ലൂര്‍, ജോയിന്റ് സെക്രട്ടറിമാരായി മുഹമ്മദ് സാലി അറക്കല്‍, അനീസ് അഴിക്കോട്, ട്രഷററായി രാജു ഷംസുദ്ധീന്‍, എന്നിവരേയും, സബ് കമ്മിറ്റി ഭാരവാഹികളായി (ചാരിറ്റി) സഹീര്‍ വലപ്പാട് (കണ്‍വീനര്‍) സുബിന്‍ പനങ്ങാട് (ജോ. കണ്‍വീനര്‍), (കള്‍ച്ചറല്‍ വിങ്) ഉദയന്‍ വലപ്പാട് (കണ്‍വീനര്‍), സഗീര്‍ പുതിയകാവ് (ജോ. കണ്‍വീനര്‍) (മീഡിയ) സുബില്‍ മണപ്പാട് (കണ്‍വീനര്‍) എന്നിവരേയും യൂനുസ് കാട്ടൂര്‍, ജാഫര്‍ മാള, ജമാല്‍ വടമ, അബ്ദുള്‍ ഖാദര്‍ പുല്ലൂറ്റ്, റഷീദ് പതിയാശ്ശേരി, സാബിര്‍ മേത്തല, സാബു ഹനീഫ്, ശറഫുദ്ധീന്‍ ചളിങ്ങാട്, അന്‍വര്‍ലാല്‍ ഹസ്ബുള്ള (എക്‌സിക്യൂട്ടീവ് അംങ്ങള്‍) എന്നിവരെയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
രക്ഷാധികാരികളായ മഹുമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, താഹ മരക്കാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രാജു ഷംസുദ്ധീന്‍ നന്ദി പറഞ്ഞു.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..