കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം. ഷഫീർ ഒ.ഐ.സി.സി. വെസ്റ്റേൺ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുന്നു.
ജിദ്ദ: ദേശീയതയും മതേതരത്വവും ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കെ.പി.സി.സി. സെക്രട്ടറി ബി.ആര്‍.എം. ഷഫീര്‍. കപടദേശീയതയിലൂടെ മതേതരത്വത്തെ ഞെക്കിക്കൊല്ലാനും അതിലൂടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കി ഇന്ത്യാരാജ്യത്തെ ബി.ജെ.പിയുടെ അധീനത്തിലാക്കി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നയങ്ങളുമായി സമാനതകള്‍ ഏറെയുള്ള നയമാണ് കേരളത്തില്‍ പിണറായിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അതിന് ബി.ജെ.പിയില്‍നിന്ന് പൂര്‍ണപിന്തുണ കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണിയെന്നത് ബിജെപിയുടെ സൃഷ്ടിയാണെന്നും അത് പിണറായിയെ പോലെയുള്ള കോണ്‍ഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുന്നവരുടെ കൂട്ടമാണ്. ബി.ജെ.പിക്കെതിരെ ഒരു ചൂണ്ടുവിരല്‍ പോലും അനക്കാന്‍ അവര്‍ തയ്യാറാവില്ലാ എന്നതും നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക ഹെല്‍പ് സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ ഷഫീറിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവാസി സേവന കേന്ദ്രയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണ്‍വീനര്‍ അലി തേക്കുതോടു കൈമാറുകയും ചെയ്തു. സീനിയര്‍ ലീഡര്‍ എ.പി. കുഞ്ഞാലി ഹാജി, അബ്ബാസ് ചെമ്പന്‍, നാസിമുദ്ദീന്‍ മണനാക്, മുജീബ് മുത്തേടത്ത്, അസ്ഹാബ് വര്‍ക്കല, ഹഖീം പാറക്കല്‍, റഫീഖ് മൂസ, അനില്‍ മുഹമ്മദ് അമ്പലപ്പള്ളി, പ്രിന്‍സാദ് കോഴിക്കോട്, സിയാദ് അബ്ദുള്ള, അശ്റഫ് കൂരിയാട്, യൂനുസ് കാട്ടൂര്‍, മനോജ് മാത്യു, അബൂബക്കര്‍ ദാദാഭായ്, സമീര്‍ നദ്വി, വിജാസ്, രാധാകൃഷ്ണന്‍ കാവുബായ്, അനില്‍കുമാര്‍ കണ്ണൂര്‍, മന്‍സൂര്‍ വണ്ടൂര്‍, അര്‍ഷാദ് ആലപ്പുഴ, മുസ്തഫ പെരുവള്ളൂര്‍, മോഹന്‍ ബാലന്‍, ഹുസ്സൈന്‍ ചുള്ളിയോട്, ഫസലുള്ള വള്ളുവമ്പാലി, പ്രവീണ്‍ കണ്ണൂര്‍, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സിദ്ദീഖ് പുല്ലങ്കോട്, ഇസ്മായില്‍ ചോക്കാട്, അനീസ് അഹമ്മദ് ആലപ്പുഴ, നൗഷീര്‍ കണ്ണൂര്‍, ഹരികുമാര്‍ ആലപ്പുഴ, സൈമണ്‍ പത്തനംതിട്ട, അഷ്റഫ് അഞ്ചാലന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..