.
ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (കെ.ഡി.പി.എ.) ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഹറാസാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സെക്രട്ടറി അനില്‍ നായര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ദാസ്മോന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് നിസാര്‍ യൂസുഫ് സന്ദേശം നല്കി.
അരവിന്ദ് പ്രസൂണ്‍, അശ്വജിത്ത് പ്രശാന്ത്, അക്ഷയ് മഹേഷ് എന്നിവര്‍ ക്രിസ്മസ് പാപ്പമാരായി വേഷമിട്ടപ്പോള്‍ അഭിലാഷ്, റഫീഖ് പി. ലബ്ബ, സിദ്ദീഖ് അബ്ദുല്‍ റഹീം, പ്രസൂണ്‍ ദിവാകരന്, മനീഷ് കുടവെച്ചൂര്‍, ആഷ്ന തന്‍സില്‍, സുരേഖ പ്രസൂണ്‍, ഫസ്മി ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് കരോള്‍ ഗാനം ആലപിച്ചു.
ഇസബെല്ല ജിജു, വിവേക് ജി. പിള്ള, ബാസില്‍ മുഹമ്മദ്, റഫീഖ് പി. ലബ്ബ, ഖദീജ ബീഗം, ജയചന്ദ്രന്, വിഷ്ണു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
ഹനാന് സിനു, ജൊവാന സിനു, യോഹാന്‍ സിനു, ക്രിസ്റ്റീന ലാല്‍, കെവിന് ജേക്കബ്, ജോസഫ് മാത്യു, ആന്‍ ബെന്നി, ഷോണ്‍ ബെന്നി, ജോബിന് ജോര്‍ജ് എന്നിവരും പാര്‍വതി അനില്‍, ദ്രിയ ദാസ്മോന്‍, അരവിന്ദ് പ്രസൂണ്‍, ഇഷാന് അനീസ്, മാധവന് അനില്‍, ഇഹാന്‍ അനീസ് എന്നിവരും ഗ്രൂപ്പ് ഡാന്‍സുകള്‍ അവതരിപ്പിച്ചു.
ഹനാന് സിനു, ജൊവാന സിനു, യോഹാന്‍ സിനു, കാതറിന് ജേക്കബ്, കെവിന് ജേക്കബ്, ഫസ്മി ഫാത്തിമ, അരവിന്ദ് പ്രസൂണ്‍, ആകാശ് മഹേഷ്, ആദര്‍ഷ് മഹേഷ്, ഇഷാന് അനീസ്, ഇഹാന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്കിറ്റ് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
യോഹാന്‍ സിനു, ഹനാന് സിനു, ക്രിസ്റ്റീന ലാല്‍, കാതറിന് ജേക്കബ്, കെവിന് ജേക്കബ്, ലക്ഷ്മിപ്രിയ പ്രസൂണ്‍, ദ്രിയ ദാസ് മോന് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മ്യൂസിക്കല്‍ സ്കിറ്റ് അവതരണശൈലി കൊണ്ട് വേറിട്ട അനുഭവമായി മാറി.
പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സിനു തോമസ്, അനീസ് മുഹമ്മദ്, സിദ്ധീഖ് അബ്ദുല്‍ റഹീം, മനീഷ് കുടവെച്ചൂര്‍, ആഷാ അനില്‍, സുരേഖ പ്രസൂണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയത്.
കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മൊമന്റോകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
പുതിയ കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.എസ്.എ. റസാഖ്, ട്രഷറര്‍ പ്രസൂണ്‍ ദിവാകരന്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഫസ്ലി ഹംസ, ദര്ശന് മാത്യു, പ്രശാന്ത് തമ്പി, സാജിദ് ഈരാറ്റുപേട്ട, നിഷ നിസാര്‍, ജെസി ദാസ്മോന്‍, ആഷ്ന അനീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജോ. സെക്രട്ടറി സാബു കുര്യാക്കോസ് നന്ദി പറഞ്ഞു
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..