ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു


പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ക്രിസ്തുമസ്, പുതുവത്സരഘോഷത്തിൽനിന്ന്

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്. ) ക്രിസ്മസും പുതുവത്സരവും വിവിധ കലാപരിപാടികളോടുകൂടി ആഘോഷിച്ചു.
ഷറഫിയ അല്‍ അബീര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍.

പ്രസിഡന്റ് അലി തേക്ക്‌തോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ജയന്‍ നായര്‍ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് മാത്യു (ബെന്നി മഠത്തില്‍) ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റുമാരായ ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വറുഗീസ് പന്തളം സ്വാഗതവും ട്രഷറര്‍ മനു പ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു. പി.ജെ.എസ്. ഗായകരായ, ജോബി ടി. ബേബി, എബി ചെറിയാന്‍ മാത്തൂര്‍, ഓമനക്കുട്ടന്‍, രഞ്ജിത്ത് മോഹന്‍, സജു കൈരളിപുരം, ഹസീന നവാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ജോര്‍ജ്ജ് ഓമല്ലൂര്‍, ദീപിക സന്തോഷ്, അസ്മ സാബു, അനു ഷിജു, ബീന അനില്‍ കുമാര്‍, സെറാ വര്‍ഗ്ഗീസ്, മുതലായവര്‍ വിവിധ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്വേതാ ഷിജു അവതാരകയായിരുന്നു. സജി കുറുങ്ങാട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പുല്‍ക്കൂട് ദൃശ്യഭംഗി നല്‍കി.

മനോജ് മാത്യു അടൂര്‍, മാത്യു തോമസ് കടമ്മനിട്ട, സാബുമോന്‍ പന്തളം, ഹൈദര്‍ അലി നിരണം, നവാസ്ഖാന്‍ ചിറ്റാര്‍, ജോസഫ് നെടിയവിള, അനില്‍ കുമാര്‍ പത്തനംതിട്ട, വര്‍ഗ്ഗീസ് ഡാനിയല്‍, വിലാസ് അടൂര്‍, അയൂബ് ഖാന്‍ പന്തളം, അനിയന്‍ ജോര്‍ജ്, സന്തോഷ് കെ ജോണ്‍, ബിജി സജി, സുശീല ജോസഫ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഡോര്‍ ഗെയിമുകളില്‍ വിജയിച്ചവര്‍ക്ക് ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented