ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്.എസ്.സി.) കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ റെസ് പബ്ലിക്ക എന്ന ശീര്‍ഷകത്തില്‍ വിചാര സദസുകളും മറ്റു ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നു.
റിപ്പബ്ലിക് ദിനം പ്രധാന പ്രമേയമാക്കുന്ന വിചാര സദസാണ് റെസ് പബ്ലിക എന്ന പേരില്‍ നാഷനലിലെ മുഴുവന്‍ സോണുകളിലും ജനുവരി 26-29 തിയതികളിലാണ് നടക്കുന്നത്. ഭരണ ഘടന: നിര്‍മിതിയും നിര്‍വ്വഹണവും, റിപ്പബ്ലിക്: പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ എന്നീ വിഷയങ്ങളുടെ രണ്ട് അവതരണങ്ങളും, അതിനോട് പ്രതികരിച്ചു കൊണ്ടുള്ള അംഗങ്ങളുടെ ഇടപെടലുമാണ് റെസ് പബ്ലികയുടെ പ്രധാന ഉള്ളടക്കം. വിദ്യാര്‍ഥികളില്‍ റിപ്പബ്ലിക് ചിന്തകളും, അറിവനുഭവങ്ങളും സമ്മാനിക്കുന്ന പ്രത്യേക പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് റെസ് പബ്ലിക്ക.
ജിദ്ദ സിറ്റി, യാമ്പു, മക്ക, മദീന, ജിസാന്‍, അല്‍ ബഹ അസീര്‍, തായിഫ്, തബൂക്, ജിദ്ദ നോര്‍ത്ത് എന്നീ പത്ത് സോണ്‍ കേന്ദ്രങ്ങളില്‍ പ്രമുഖര്‍ റസ് പബ്ലിക്ക ഉദ്ഘാടനം ചെയ്യും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആര്.എസ്.സി. സൗദി വെസ്റ്റ് നാഷനല്‍ ഭാരവാഹികളായ സി.പി. നൗഫല്‍ മുസ്ലിയാര്, മന്‍സൂര്‍ ചുണ്ടമ്പറ്റ, നിയാസ് കാക്കൂര്‍ കലാലയം സാംസ്കാരിക വേദി ഭാരവാഹികളായ ബഷീര്‍ നൂറാനി, സദക്കത്തുള്ള എം, ഇസ്ഹാഖ് ഖാദിസിയ്യ, മജീദ് അശ്റഫി,അനസ് ജൗഹരി, ഹകീം അശ്റഫി എന്നിവര്‍ സംബന്ധിച്ചു.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..