ജിദ്ദ: യാത്രക്കാരേയും വാഹനങ്ങളെയും തിരിച്ചറിയുന്നതിനായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ 'സവാഹര്‍' എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉടന്‍ ആരംഭിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു.
ഹജ്ജ്, ഉംറ ഗവേഷണങ്ങള്‍ക്കായി മക്കയിലെ ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച 22-ാമത് സയന്റിഫിക് ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് അല്‍ ബസ്സാമി ഇക്കാര്യം പറഞ്ഞത്.
റോഡുകളിലൂടെ കടന്നുപോകുന്ന പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്ന സംവിധാനങ്ങളും സുരക്ഷാ പട്രോളിങ്ങില്‍ സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റുചെയ്യുന്നതെല്ലാം വിശകലനം ചെയ്യുകയും അവ സുരക്ഷാ കമാന്‍ഡ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും മുഹമ്മദ് അല്‍ ബസ്സാമി കൂട്ടിച്ചേര്‍ത്തു.
ഉമ്മുല്‍-ഖുറ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കസ്റ്റോഡിയന്‍ ഓഫ് ഹജ്ജ്, ഉംറ റിസര്ച്ചുകള്ക്കുള്ള ഹറം കാര്യാലയമാണ് ദ്വിദിന ഫോറം സംഘടിപ്പിക്കുന്നത്.
Content Highlights: jeddah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..