പ്രതീകാത്മകചിത്രം | Photo: Mathrubhumi library
ജിദ്ദ: വിദേശതൊഴിലാളികളുടെ തൊഴില്‍ മാറുന്നതിനുള്ള ഫീസുകള്‍ അടക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും തൊഴിലാളി അല്ലെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എം.എച്ച്.ആര്.എസ്.ഡി.) അറിയിച്ചു.
സൗദികളല്ലാത്ത തൊഴിലാളികളുടെ റസിഡന്‍സി ഫീസ്, ഇഖാമ പുതുക്കല്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ ലൈസന്‍സ് എന്നിവ പുതുക്കാതിരുന്നാലുള്ള പിഴ തുടങ്ങിയവ അടയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചതിന് ശേഷം തൊഴിലാളി സ്വന്തം രാാജ്യത്തേക്ക് തിരികെ പോകുന്നതിനുള്ള ടിക്കറ്റിനും എക്സിറ്റിനും വേണ്ടിവരുന്ന ചെലവുകളും തൊഴിലുടമയാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ജോലി അവസാനിപ്പിച്ച തീയതി വരെയുള്ള കാലയളവിലെ എക്സ്പിരിയന്‍സ് സര്‍ട്ടിഫിക്കറ്റ് യാതൊരു തുകയും ഈടാക്കാതെ തൊഴിലാളിക്കു നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും ഈ സര്ട്ടിഫിറ്റില് തൊഴിലാളി അവസാനമായി കൈപ്പറ്റിയ ശമ്പളം രേഖപ്പെടുത്തണമെന്നും മന്ത്രാലയും നിര്‍ദ്ദേശിച്ചു.
Content Highlights: jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..