.
ജിദ്ദ: ജിദ്ദ - തിരുവിതാംകൂർ അസോസിയേഷൻ ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങൾ സംഘടിപ്പിച്ചു. തിരുവിതാംകൂറിന്റെ തനതായ ആഘോഷത്തനിമയോടെ സംഘടനയിലെ കലാകാരൻമാരും കലാകാരികളും കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ് അലിതേക്കുതോട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി നസീർ വാവാക്കുഞ്ഞ് ക്രിസ്മസ് - പുതുവൽസര സന്ദേശം നൽകി. സാംസ്കാരിക വൈവിധ്യങ്ങളിൽ സ്നേഹപൂർവ്വമായ ഐക്യവും സമഭാവനയും സാഹോദര്യവും വളർത്തുന്നതിൽ കേരളീയരുടെ ആഘോഷ മാതൃക ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ആഘോഷ പരിപാടികളുടെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ സിറാജ് മുഹിയിദ്ദീൻ, രക്ഷാധികാരി ദിലീപ് താമരക്കുളം എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.
Content Highlights: Jeddah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..