ജിദ്ദ എസ് ഐ സി സംഘടിപ്പിച്ച കപ്പൽ യാത്രയിൽ നിന്ന്
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള ടൂർ വിംഗ് സംഘടിപ്പിച്ച കപ്പൽ യാത്ര അവിസ്മരണീയമായി. ജിദ്ദയിലെ വിനോദ കേന്ദ്രമായ ഒബ്ഹൂറിലെ ചെങ്കടൽ തീരത്ത് നടത്തിയ കപ്പൽ യാത്രയിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. വിനോദത്തോടൊപ്പം വിജ്ഞാനപ്രദമായ പരിപാടികളും ഉൾപ്പെടുത്തിയ കപ്പൽ യാത്ര കുട്ടികൾക്കും കുടുംബിനികൾക്കും വേറിട്ട അനുഭവം സമ്മാനിച്ചു.
യാത്രയിൽ മദ്ഹ് ഗാനങ്ങൾ, ക്വിസ് മത്സരം, ചിത്ര രചന, ദഫ് മുട്ട്, ഗെയിമുകൾ എന്നിവ ഉണ്ടായിരുന്നു. ഇതോടൊപ്പം എസ്.ഐ.സി. നേരത്തെ നടത്തിയ ഈജിപ്ത്, ജോർദാൻ ചരിത്ര പഠന യാത്രകളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. കപ്പൽ യാത്രയിൽ നടത്തിയ ക്വിസ് മത്സരത്തിൽ ജംഷാദ് കോഡൂർ, ജംഷീന കോട്ടോപ്പാടം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച യാത്ര ചെങ്കടലിന്റെ മനോഹാരിതയും അസ്തമയ സൂര്യനും കണ്ട ശേഷം രാത്രി 8 മണിക്ക് തിരിച്ചെത്തി. കപ്പൽ യാത്രക്ക് എസ് ഐ സി സിയാറ & ടൂർ വിംഗ് ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, മുസ്തഫ പട്ടാമ്പി, ഫത്താഹ് താനൂർ, മുഹമ്മദ് ഫിറോസ് കൊളത്തൂർ, അഷ്റഫ് ദാരിമി മണ്ണാർക്കാട്, നിസാർ മടവൂർ, ലത്തീഫ് പൂനൂർ, അലി പാങ്ങ്, സിദ്ധീഖ് മേൽമുറി, അഷ്റഫ് ജെ. ഇ, ഷൌക്കത്ത്, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Jeddah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..