മഴ: സൗദിയിലെ മിക്ക സ്‌കൂളുകളും അടഞ്ഞുകിടന്നു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ജിദ്ദ: ശക്തമായ മഴയെത്തുടർന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ മിക്ക സ്കൂളുകളും അടഞ്ഞു കിടക്കുന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും അവരുടെ സുരക്ഷിതത്വം പരിഗണിച്ച് അവധി നൽകുകയും മദ്രസതി പ്‌ളാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.

ജിദ്ദ, മക്ക, അൽ-ഖസീം, തായിഫ്, ഖുലൈസ്, ബഹ്‌റ, അൽ-കാമിൽ, അൽ-ജമൂം, റാബിഗ്, അൽ-ഖുവൈയ്യ, അൽ-ഷർഖിയ, അൽ മജ്മഅ, മദീന എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് അവധി നൽകിയിട്ടുള്ളത്.

ദേശീയ കാലാവസ്ഥാ കേന്ദ്രം റിയാദ് മേഖലയിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. എന്നാൽ രാത്രി 8 മണിവരേയാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും അൽ-ഖസീം, അൽ-ഷർഖിയ, റിയാദ്, മക്ക, അൽ-ബാഹ, അസീർ എന്നിവിടങ്ങളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.

Content Highlights: Jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented