പ്രതീകാത്മക ചിത്രം
ജിദ്ദ: കലാ സംഘടനയായ മൈത്രി ജിദ്ദ ഇന്ത്യൻ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മൈത്രി മഴവില്ല് സീസൺ 3 ചിത്രരചനാ മത്സരം ജനുവരി 27ന് ഉച്ചക്ക് രണ്ടു മണി മുതൽ നാല് മണി വരെ നോവൽ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘടകർ അറിയിച്ചു.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങൾക്ക് പുറമെ സ്ത്രീകൾക്കായി പെൺവര എന്ന പേരിലും മത്സരം സംഘടിപ്പിക്കുന്നുണ്ട്.
http://shorturl.at/kLOTX എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 055136929/ 0568110865.
മഴവില്ല് സീസൺ 3 യുടെ പോസ്റ്റർ മൈത്രി ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിൽ വെച്ച് ടെൽക് റിട്ടയർഡ് സൂപ്പർവൈസർ ശ്രീ.എംകെ പരമേശ്വരൻ റിലീസ് ചെയ്തു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ ഇക്ബാൽ പൊക്കുന്നു, ജിദ്ദ കേരള എഞ്ചിനീയർസ് ഫോറം ഭാരവാഹി ശ്രീ അബ്ദുൽ റഷീദ്, വേൾഡ് മലയാളി ഫോറം ജിദ്ദ കൌൺസിൽ പ്രസിഡന്റ് ശ്രീ.ഷാനവാസ് വണ്ടൂർ എന്നിവർ ആശംസകൾ നേർന്നു. ശ്രീ നാസർ കോഴിതോടി, അഷ്റഫ് കോഴിക്കോട് തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: Jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..