ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗിക ശ്രമം നടത്തിയിട്ടില്ലെന്ന് സൗദി അറേബ്യ


ജാഫറലി പാലക്കോട്

.

ജിദ്ദ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് ഔദ്യോഗിക ബിഡ് ഇല്ലെന്ന് സൗദി അറേബ്യൻ ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

'സൗദി വിഷൻ 2030ന് അനുസൃതമായി രാജ്യത്ത് കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി വലിയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സൗദി അറേബ്യ എപ്പോഴും പരിഗണിക്കുന്നുണ്ട്', മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യൻ ടൂറിസം മന്ത്രാലയത്തിന്റെ പ്രസ്താവന. ഈജിപ്ത്, ഗ്രീസ് എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ സംയുക്ത ശ്രമം നടത്തുന്നതായി ബ്ലൂംബെർഗ്റി പ്പോർട്ട് ചെയ്തിരുന്നു.

ഫോർമുല 1, ഫുട്‌ബോൾ, ഹെവിവെയ്റ്റ് ബോക്‌സിംഗ് ടൈറ്റിൽ പോരാട്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര കായിക ടൂർണമെന്റുകളും വൈവിധ്യമാർന്ന വിനോദ പരിപാടികളും സമീപ വർഷങ്ങളിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Content Highlights: Jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented