വീട്ടു ജോലിക്കിടെ ഒളിച്ചോടി പോയവർക്ക് വിസാമാറ്റം സാധ്യമല്ല -സൗദി പാസ്‌പോര്‍ട്ട് വിഭാഗം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

ജിദ്ദ: സ്‌പോണ്‍സറുടെ കീഴില്‍ ജോലിയിരിക്കെ വിട്ടുഡ്രൈവര്‍ ഒളിച്ചോടി പോയതായി തൊഴിലുടമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വീട്ടു ഡ്രൈവര്‍മാര്‍ക്ക് പുതിയ തൊഴിലുടമയിലേക്ക് വിസാമാറ്റം സാധ്യമല്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. കൂടെയുള്ള ജോലിയില്‍നിന്നും ഒളിച്ചോടിയതായി തൊഴിലാളി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ പരാതി പല്‍കിയ വീട്ടുജോലിക്കാര്‍ക്കുമാത്രമല്ല, മറിച്ച് മറ്റെല്ലാ ഗാര്‍ഹിക ജോലിക്കാര്‍ക്കും പുതിയ തെഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമല്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

അതേസമയം ഒളിച്ചോട്ടക്കാരല്ലാത്തതും നിയമാനുസൃതവുമായ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പരമാവധി നാലു പ്രാവശ്യം മാത്രമായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറണമെങ്കില്‍ ഇഖാമയില്‍ 15 ദിവസത്തിലധികം കാലാവധിയുണ്ടായിരിക്കണം. ഒളിച്ചോട്ടക്കാരല്ലാത്തവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അബ്ശിര്‍ വഴിയാണ് നടത്തേണ്ടത്. സ്‌പോണ്‍സര്‍ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആദ്യം തന്റെ അബ്ശിര്‍ വഴി മാറ്റണം. അതിനുശേഷം ഏഴു ദിവസത്തിനുള്ളില്‍ തൊഴിലാളിയുടെ അബ്ശിര്‍ വഴി തൊഴിലാളി സമ്മതം നല്‍കുകയും വേണം. തൊഴിലാളിയെ സ്വീകരിക്കുവാന്‍ തനിക്ക് സമ്മതമാണെന്ന് പുതിയ സ്‌പോണ്‍സര്‍ വ്യക്തമാക്കുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അംഗീകരിക്കപ്പെടും. ട്രാഫിക് പിഴകളില്ലെന്ന് ഉറപ്പുവരുത്തുകയും ഫീസുകള്‍ അടക്കുകയും വേണ്ടതുണ്ട്.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented