ജിദ്ദ എസ്.ഐ.സി. ടേബിള്‍ ടോക്ക് ശ്രദ്ധേയമായി


പരിപാടിയിൽനിന്ന്

ജിദ്ദ: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ്.ഐ.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 'ഒന്നിച്ചു നില്‍ക്കാം ലഹരിക്കെതിരെ' എന്ന പ്രമേയത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. എസ്.ഐ.സി. നേതാക്കളും ജിദ്ദയിലെ വിവിധ മത -സാമൂഹ്യ സംഘടന പ്രതിനിധികളേയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി ലഹരി അടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി.

ഷറഫിയ്യ സഫയര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ടേബിള്‍ ടോക്ക് പരിപാടി സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ആസിഫ് ദാരിമി പുളിക്കല്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജിയണല്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍, ഷറഫിയ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി സമീര്‍ സ്വലാഹി, കെ.ഐ.ജി പ്രതിനിധി കെ.എം. അനീസ് തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.ഐ.സി. ജിദ്ദ ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി മോഡറേറ്റര്‍ ആയിരുന്നു. എസ്.ഐ.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി അലമ്പാടി ഖിറാഅത് നടത്തി. പരിപാടിയില്‍ വെച്ച് നേതാക്കള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ്.ഐ.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഐ.സി. ജിദ്ദ മീഡിയ വിങ് ചെയര്‍മാന്‍ മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഉസ്മാന്‍ എടത്തില്‍, സല്‍മാന്‍ ദാരിമി, മുസ്തഫ ബാഖവി ഊരകം, മുസ്തഫ ഫൈസി ചേറൂര്‍ , മുഹമ്മദലി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ലത്തീഫ് വെന്നിയൂര്‍, ജാബിര്‍ നാദാപുരം, മജീദ് പുകയൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രവാസി കുടുംബങ്ങളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുമെന്ന് എസ്.ഐ.സി. ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented