'സൗദി അറേബ്യയില്‍ സ്വയംസംരംഭകത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു'-ബിസിനസ് സെമിനാര്‍


പരിപാടിയിൽനിന്ന്

ജിദ്ദ: സൗദി അറേബ്യയില്‍ വ്യവസ്ഥാപിത മാര്‍ഗേനയുള്ള സ്വയം സംരംഭകത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി ബിസിനസ് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കീഴിലുള്ള ബിസിനസ് രംഗത്തെ മലയാളി കൂട്ടായ്മയായ ബിസിനസ്സ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും താസ് അംജത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി ഗ്രൂപ്പ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രവാസി നിക്ഷേപകര്‍ക്ക് സൗദി പൗരന്മാരായ നിക്ഷേപകരുടെ നിയമപരമായ പരിരക്ഷയും തുല്യതയും ലഭിക്കുമെന്ന് പ്രമുഖ കണ്‍സല്‍ട്ടന്റ് അഹ്‌സന്‍ അബ്ദുല്ല പറഞ്ഞു. സൗദി അറേബ്യയിലെ പുതിയ നിക്ഷേപ നിയമങ്ങളിലൂടെ തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നും നിക്ഷേപത്തിന് മതിയായ സംരക്ഷണംലഭിക്കുകയും ചെയ്യുമെന്നും അഹ്‌സന്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. കൂടാതെ പ്രവാസി നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള വ്യവസ്ഥയും ഗുണകരമാണ്. തഖീഉദ്ദീന്‍, മുഹമ്മദ് അശ്‌റഫ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു. ജിദ്ദയിലും പരിസര പ്രദേശത്തു നിന്നുമുള്ള പ്രവാസി മലയാളി നിക്ഷേപകരുടെ സംഗമം കൂടിയായി സെമിനാര്‍.

സൗദി അറേബ്യയില്‍ നിക്ഷേപത്തിനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിട്ടുള്ളതെന്നും എന്നാല്‍ സൂക്ഷ്മമായ നിരീക്ഷണത്തോടെ മാത്രമെ മേഖലയിലേക്ക് പ്രവേശിക്കാവൂ എന്നും പ്രമുഖ ബിസിനസ് വിദഗ്ധന്‍ അലി സൈനുദ്ദീന്‍ പറഞ്ഞു. നിക്ഷേപകരുടെ നേരിയ അശ്രദ്ധ കാരണം ഭീമന്‍ പിഴ അടയ്‌ക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചിലപ്പോള്‍ അത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും നിക്ഷേപകന്‍ അറിയുക. സകാത്ത് ഉള്‍പ്പടെ നിരവധി നികുതികളെ കുറിച്ച് ബോധമുണ്ടാവുകയും അതെല്ലാം കൃത്യമായി അടച്ചുതീര്‍ത്തുവെന്ന് ഉറപ്പുവരുത്തേണ്ടത് നിക്ഷേപകന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ ഉത്തരവാദിത്വമാണ്. വിവധ നികുതികള്‍ അടക്കേണ്ട വിധം, റിട്ടേണ്‍ തിരിച്ചെടുക്കേണ്ടത്, എവിടെ നിന്നെല്ലാം പിഴ വന്നേക്കാം, അത് ഒഴിവാക്കാനുള്ള വഴികള്‍ തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് എന്‍ജി.മുഹമ്മദ് കുഞ്ഞി വിവരിച്ചു. മലയാളി സംരംഭകരെ സഹകരിപ്പിച്ച് അവരുടെ നേട്ടത്തിനായി നിരവധി നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി മുഹമ്മദലി മഞ്ചേരി അറിയിച്ചു. കെ.എം. റിയാസ്, കെ.ടി.അബൂബക്കര്‍, എം.എം. ഇര്‍ഷാദ്, റഷീദ് അമീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ മുഹമ്മദ് ബൈജു സ്വാഗതവും ഫസ്ലിന്‍ നന്ദിയും പറഞ്ഞു.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented