Photo: pravasi mail
ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിനു കീഴിലുള്ള ജിദ്ദ സിജി വിമണ്‍ കളക്ടീവ് (ജെ.സി.ഡബ്ല്യൂ.സി) വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി അംഗങ്ങള്‍ക്ക് ഓറിയന്റേഷന്‍ ആന്റ് റക്കഗ്‌നീഷന്‍ പരിപാടി സംഘടിപ്പിച്ചു. ജെ.സി.ഡബ്ല്യൂ.സിയുടെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു. ഇതോടൊപ്പം മുന്‍ കമ്മിറ്റി അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ജിദ്ദ സീസണ്‍സ് റസ്റ്റോറന്റില്‍ നടന്ന പരിപാടി ഡോ. നിഖിതയുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി ആമുഖ പ്രസംഗത്തില്‍ സിജിയെ പരിചയപ്പെടുത്തി. വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍ എക്സ്്കോമിലെ ഓരോ വിംഗുകളുടെയും പങ്കിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിശദീകരിച്ചു. എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ എം.എം ഇര്‍ഷാദ് ലീഡര്‍ഷിപ് ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ജെ.സി.ഡബ്യൂ.സി മുന്‍ ചെര്‍പേഴ്സണും അഡൈ്വസറുമായ അനീസ ബൈജു പുതിയ ഭാരവാഹികള്‍ക്കുള്ള സന്ദേശം നല്‍കി.
ജെ.സി.ഡബ്യൂ.സി ചെയര്‍പേഴ്സണ്‍ റൂബി സമീര്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ റഫ്സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു. 202023ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മുന്‍ ചെയര്‍പേഴസനെ സിജി നേതാക്കള്‍ ആദരിച്ചു. സിജി ജനറല്‍ സെക്രട്ടറി മുഹമ്മദ് സമീര്‍ പരിപാടി നിയന്ത്രിച്ചു.
Content Highlights: jcwc organized the orientation program


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..