ജല ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമം രക്ഷാധികാരി വെന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും കലാവിരുന്നും ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിൻറെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ജിസാൻ ബക്ഷ അൽബുർജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജല രക്ഷാധികാരി വെന്നിയൂർ ദേവൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജബ്ബാർ പാലക്കാട് അധ്യക്ഷത വഹിച്ചു. ജല മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി. എല്ലാ ആഘോഷങ്ങളും പരസ്പരം സ്നേഹം പങ്കുവെയ്ക്കാനും സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി സാമൂഹികമായി ഒരുമിക്കാനുമുള്ള അവസരമാണെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സതീഷ് കുമാർ നീലാംബരി, ഫൈസൽ മേലാറ്റൂർ, സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, ഡോ. ജോ വർഗീസ്, ഡോ.രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, അനീഷ് നായർ, ജോജോ തോമസ്, ഹനീഫ മൂന്നിയൂർ, കെ.ഹരിദാസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുനീർ നീലോൽപ്പലം സ്വാഗതവും ഗഫൂർ പൊന്നാനി നന്ദിയും പറഞ്ഞു.
സംഗീത വിരുന്നിൽ ഡോ. രമേശ് മൂച്ചിക്കൽ, നൗഷാദ് വാഴക്കാട്, ഗഫൂർ പൊന്നാനി, ബിനു ബാബു, ഫസൽ സാബിക്ക്, മുസ്തഫ, രജിത്, ജവാദ്, ഹബീബ് കൊല്ലത്തൊടി, ശരത്, ഷെബീർ, ഫാത്തിമ ഫൈഹ, ആൽബി ബിനു, ആൽബി ഈദൻ, ഖദീജ താഹ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥികളായ ട്രീന ജോബിൻസ്, ബ്രെറ്റി, ബേസിലി, എവ്ലിൻ ജോർജ്ജ്, ഫാത്തിമ ഫൈഹ, ഈദൻ ജോർജ്ജ് എന്നിവർ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, വസീം മുക്കം, മുസ്തഫ, ഹർഷാദ് അമ്പയക്കുന്നുമ്മൽ, അക്ഷയ് കുമാർ, ജോർജ്ജ് തോമസ്, സെമീർ പരപ്പനങ്ങാടി, ജോൺസൺ, ബാലൻ, വിശ്വനാഥൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Jazan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..